കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്തില്‍ പ്രതിഷേധം: റിമാന്‍ഡിലായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ 13 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍മാര്‍ഗം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവര്‍ക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി ആരംഭിച്ച സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിക്കുന്ന അവസരത്തില്‍ കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് ഇന്റിഗോ വിമാനത്തില്‍ പോകവെ വിമാനത്താവളത്തില്‍ വെച്ച് പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിന് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

Kannur

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയാണ് ജയില്‍ മോചിതരായത്. ഇവര്‍ കാലത്ത് പതിനൊന്ന് മണിയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍മാക്കുറ്റിവിനീഷ് ചുള്ളിയാന്‍ രോഹിത് കണ്ണന്‍ എന്നിവരോടൊപ്പം ട്രെയിനിറിങ്ങിയ സമര പോരാളികെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രണ്ട് പേരെയും വീര പരിവേഷത്തോടെയാണ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ച് ജില്ലാകോണ്‍ഗ്രസ് ഓഫീസിലേക്ക് ആനയിച്ചത്.

പിണറായി ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ.കെ രമപിണറായി ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ.കെ രമ

ഡിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്,സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വി.കെ ഷിബിന, സതീശന്‍ പാച്ചേനി, എംകെ മോഹനന്‍,അബ്ദുല്‍ റഷീദ് വിപി, പി മുഹമ്മദ് ഷമ്മാസ്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, ദിലീപ് മാത്യു,സിജോ മറ്റപ്പള്ളി പ്രിനില്‍ മതുക്കോത്ത്,രോഹിത്ത് കണ്ണന്‍,ശ്രീജേഷ് കൊയിലേരിയന്‍,പ്രശാന്ത് മാസ്റ്റര്‍, വിജിത്ത് നീലാഞ്ചേരി, ഷാജു കണ്ടബേത്ത്,തേജസ് മുകുന്ദ്,വി. വി ലിഷ,മഹിത മോഹന്‍,നിമിഷ വിപിന്‍ദാസ്,അനസ് നമ്പ്രം,ഷോബിന്‍ തോമസ്,ജിതിന്‍ ലൂക്കോസ്,മുഹസിന്‍ കീഴ്ത്തള്ളി,ഷാനിദ്പുന്നാട്,രാഗേഷ് തില്ലങ്കേരി,നിധിന്‍ കോമത്ത്,രാജേഷ് കൂടാളി,ജിജേഷ് ചൂട്ടാട്ട്,സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കര്‍,യഹിയ പള്ളിപ്പറമ്പ്, വരുണ്‍ എംകെ,നികേത് നാറാത്ത്, സുധീഷ് കുന്നത്ത്തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Protest against CM: A function was organized for the remanded Youth Congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X