Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹൈക്കോടതിവിധി കള്ളക്കേസുണ്ടാക്കി നാട്ടില്‍ കലാപമഴിച്ചുവിട്ടവര്‍ക്കുള്ള തിരിച്ചടി'

കണ്ണൂര്‍: മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാന്‍ ശ്രമിച്ചുവെന്ന കള്ളക്കേസുണ്ടാക്കി നാട്ടിലാകെ കലാപമഴിച്ചു വിട്ടവര്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ സത്യം തെളിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിനകത്ത് വെച്ച് പ്രതിഷേധം, പ്രതിഷേധം എന്നു മാത്രം ഉറക്കെ പറഞ്ഞതിന് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കള്ളക്കഥ ചമച്ച് ഗുരുതരമായ വകുപ്പു ചുമത്തി വധശ്രമക്കേസെടുക്കുകയായിരുന്നു പോലീസ്. വധശ്രമമല്ല ഉണ്ടായതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിടത്താണ് അറസ്റ്റിലായ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യവും മറ്റൊരാള്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചത്.

congress

വിമാനത്തിനകത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിക്കുകയും അവരെ തള്ളിവീഴ്ത്തി മര്‍ദ്ദിക്കുകയും ചെയ്തെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും ഇ.പി.ജയരാജനെ പ്രതിയാക്കാതെ വ്യാജ തിരക്കഥ ചമയ്ക്കുകയായിരുന്നു സര്‍ക്കാര്‍. മുഖ്യമന്ത്രി ഇറങ്ങിപ്പോയതിനു ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി.ജയരാജന്‍ ആദ്യം പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതു തന്നെ പറഞ്ഞതാണ്. പിന്നീടാണ് മുഖ്യമന്ത്രിക്ക് രക്തസാക്ഷി പരിവേഷം നല്‍കാനായി വധശ്രമമെന്ന കള്ളക്കഥയുണ്ടാക്കിയത്.

കള്ളക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാര്‍ ജാമ്യം ലഭിക്കേണ്ടവരായിരുന്നില്ല എന്നാണ് എം. വി. ജയരാജന്‍ പറയുന്നത്. നീതിപീഠവും സി.പി.എമ്മിന് വഴങ്ങണമെന്നാണോ ജയരാജന്‍ ഉദ്ദേശിക്കുന്നത്..? വിമാനത്തിനകത്തുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ വധശ്രമകേസ് വേണമെന്ന് ജയരാജന് നിര്‍ബന്ധമുണ്ടെങ്കില്‍ ആ ദൃശ്യം പരിശോധിച്ച് പ്രതിയാക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടാളിയായ ഇ.പി ജയരാജനെയാണ്.

ഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർലാപ്ടോപ്പ് ബാഗില്‍ വെടിയുണ്ടകളുമായി പോയ ചരിത്രമൊന്നും കോണ്‍ഗ്രസുകാര്‍ക്കില്ലെന്ന് കൂടി ജയരാജന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകുമ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് അഞ്ച് വെടിയുണ്ടകള്‍ സഹിതം പിടിയിലായി 12 മണിക്കൂര്‍ തടഞ്ഞു വെയ്ക്കപ്പെട്ട പിണറായി വിജയന്റെ അവസ്ഥ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിട്ടില്ല. വെടിയുണ്ടകളുമായി പോകുന്നതും വിമാനത്തിനകത്ത് ഗുണ്ടായിസം കാണിക്കുന്നതുമൊക്കെ സിപിഎം നേതാക്കളാണ്.

ഇന്‍ഡിഗോ വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ വധിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചെന്ന് സ്ഥാപിക്കാന്‍ യുക്തിക്കു നിരക്കുന്ന ഒരു തെളിവെങ്കിലും മുന്നോട്ടു വെയ്ക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കോ സി.പി.എം നേതാക്കള്‍ക്കോ സാധിച്ചിട്ടുണ്ടോയെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരാഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+