പോസ്റ്റിന്റെ പേരില്‍ വനിതാജീവനക്കാരെ സ്ഥലംമാറ്റി: കേരളാ ബാങ്ക് ജനറല്‍ മാനേജരെ ഉപരോധിച്ചു
കണ്ണുര്‍: ചെയര്‍മാനെതിരെ വാട്സ്ആപ്പിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന് വനിതാ ജീവനക്കാരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കേരളാ ബാങ്ക് കണ്ണൂര്‍ റീജ്യനല്‍ ശാഖാജനറല്‍ മാനേജരെ ഭരണ അനുകൂല ജീവനക്കാരുടെ സംഘടന ഉപരോധിച്ചു.
ജീവനക്കാരുടെ ഇടതുയൂണിയന്‍ ആഭ്യന്തര വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചെയര്‍മാനെയും ഭരണസമിതിയെയും വിമര്‍ശിച്ചു കമന്റിട്ട കേരള ബാങ്ക് വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഭരണ അനുകൂല സംഘടന. ജനറല്‍ മാനജര്‍ പി.വി ഷിബുവിന്റെ ഓഫീസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
കേരളാ ബാങ്ക് കണ്ണുര്‍ റീജ്യനല്‍ ഓഫീസിന് മുന്‍പിലാണ് തിങ്കളാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെ ജില്ലാ ബാങ്ക് എംപ്‌ളോയ്‌ഴ്‌സ് ഫെഡറേഷന്‍ (ബെഫി ) യുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം കുത്തിയിരുപ്പ് സമരം നടത്തിയത്. കേരള ബാങ്ക് കാസര്‍ഗോഡ് മെയിന്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സി ഗീതയെ പാപ്പിനിശേരിയിലേക്കും സീതാംഗോളിയില്‍ അസി.മാനേജരായി ജോലി ചെയ്തുവരികയായിരുന്ന വി.ലീനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്.

ജീവനക്കാര്‍ മാത്രമുള്ള വനിതാ സബ് കമ്മിറ്റിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പ്രകടനം നടത്തിയതിന്റെ പേരിലാണ് കേരളാ ബാങ്ക് മാനേജ്‌മെന്റ് ഭരണസമിതി വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതെന്ന് ഫെസ റേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍ സരളാ ഭായ് ആരോപിച്ചു. കൊവിഡ് കാലത്ത് അന്യായമായി ജീവനക്കാരെ സ്ഥലം മാറ്റരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിക്കുകയാണ് മാനേജ്‌മെന്റ്ച സീതാംഗോളി ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറ്റിയ ലീന വിധവയായ സ്ത്രീയാണ് ഇവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. ജിവനക്കാരുടെ ട്രാന്‍സ്ഫര്‍ പോളിസി ഇനിയും കേരള ബാങ്കില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതിന് മുന്‍പെടുത്ത ഈ തീരുമാനം ജനാധിപത്യവിരുദ്ധവും പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന് സരളാ ഭായ് പറഞ്ഞു.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
ജീവനക്കാരുടെ സ്ഥലം മാറ്റം പിന്‍വലിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി. സി.പി. എം ഭരിക്കുന്ന കേരളാബാങ്കിനെതിരെ ഇടതു അനുകൂല ജീവനക്കാരുടെ സംഘടന തന്നെ സമരത്തിനിറങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ സ്വാഭാവികമായ സ്ഥലംമാറ്റമാണിതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈക്കാര്യം നിഷേധിച്ചുകൊണ്ടു സമരക്കാര്‍ രംഗത്തു വന്നിട്ടുണ്ട്. കേരളബാങ്കില്‍ സാധാരണയായി ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റുന്നത് പതിവുള്ളതല്ലെന്നും പ്രതികാര നടപടിയാണ് ഇതിനു പിന്നിലെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധ സമരത്തിന് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി.എം മോഹനന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി ടി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications