Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെള്ളം മുട്ടിക്കുന്ന ക്വാറികള്‍ക്കെതിരെ മലയോരത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു !!!

ചെറുപുഴ: കുടിവെള്ളം മുട്ടിക്കുന്ന ക്വാറികള്‍ക്കെതിരെ മലയോരത്ത് ജനകീയ സമരങ്ങള്‍ ശക്തമാകുന്നു. ഇരിക്കൂര്‍ മേഖലയില്‍ അനധികൃതമായി അന്‍പതോളം ചെങ്കല്‍,കരിങ്കല്‍ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയഭരണസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് ഇത്തരം ക്വാറികളുടെ സംരക്ഷകര്‍. കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് ഇവ പരിസ്ഥിതി നാശം വരുന്നത്.

ഇതുകാരണം മലയോര മേഖലയിലെ സ്വാഭാവിക ഉറവകള്‍ അപ്രത്യക്ഷമായി. നദികളില്‍ നീരൊഴുക്കു കുറഞ്ഞു. ഇരിട്ടി താലൂക്കിലെ ബാവലി, ചീങ്കണ്ണി പുഴകള്‍ വറ്റിവരണ്ടു. അനധികൃത ക്വാറികള്‍ക്കെതിരെ മിക്കയിടങ്ങളിലും ജനങ്ങളും വിവിധ സംഘടനകളും സമരത്തിലാണ്. കരിങ്കല്‍ ക്വാറികളും ക്രഷറുകളും ടാര്‍ മിക്‌സിംഗ് യൂണിറ്റുകളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പെടേന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തി.

Protest against quarrying

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറുകളും ക്വറികളും കുടിവെള്ളം മലിനമാക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പെരിങ്ങോം ടൗണ്‍ ചുറ്റി പ്രകടനം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ മാടായിപ്പാറ ഖനന വിരുദ്ധ സമിതി നേതാവ് കെ.പി. ചന്ദ്രാംഗതന്‍ ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ സുരേഷ് കീഴാറ്റൂര്‍, നോബിള്‍ പൈക്കട, ഭാസ്‌കരന്‍ വെള്ളൂര്‍, കെ.എം. കുഞ്ഞപ്പന്‍, സി.എം. ഇസ്മായില്‍, ടി.സി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+