കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലില്‍ മുങ്ങിമരിച്ച സംഭവം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൂറിസം സെക്രട്ടറിയെ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഡിടിപിസി നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചൂട്ടാട് ബീച്ചില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിടിപിസി സെക്രട്ടറിയെ ഉപരോധിച്ചു. ചൊവ്വാഴ്ച്ച രാവിലെയോടെയാണ് യൂത്ത് കോണ്‍ഗ്രസ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കണ്ണൂര്‍ കാല്‍ടെക്‌സിലുള്ള ഡിടിപിസി ഓഫീസിലെത്തിയത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?

ബീച്ചില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കണമെന്നും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനൊടുവില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ലൈഫ് ഗാര്‍ഡിനെ നിയമിക്കാമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാമെന്നും ഉറപ്പു നല്‍കി. അതുവരെ ബീച്ച് പ്രവര്‍ത്തിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

choottadubeach

ഉപരോധ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തില്‍, സനല്‍ പഴയങ്ങാടി, വരുണ്‍, അന്‍സില്‍, ഫര്‍ഹാന്‍, ജിനോഷ് പെരളശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസമാണ് ചൂട്ടാട് ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ മദ്‌റസാ വിദ്യാര്‍ഥിയെ കടലില്‍ കാണാതാവുന്നത്. രണ്ടു ദിവസത്തെ തെരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തി. വടക്കെ മലബാറില്‍ നിന്നും വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ഈ ബീച്ചില്‍ സുരക്ഷാജീവനക്കാരയോ മറ്റു മുന്നറിയിപ്പു ബോര്‍ഡുകളോ സ്ഥാപിക്കാന്‍ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല. ഇതാണ് അപകടം വര്‍ധിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി.

English summary
Protest against tourism secratary on girl's death in Chootadu beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X