കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിച്ചു: എസ്ഐക്കെതിരെ പ്രതിഷേധം ശക്തം!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ഉന്തുവണ്ടിയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങൾ പോലീസ് ഉദ്യോഗസ്ഥൻ കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് പ്രതിഷേധങ്ങൾക്ക് രൂക്ഷമാക്കിയത്. ടൌൺ എസ്ഐ ബാവിഷാണ് മാർക്കറ്റിൽ വിൽക്കാനായി വെച്ച പഴങ്ങൾ ചവിട്ടിത്തെറിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവം കണ്ടുനിന്നവരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു.

 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്! 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്!

വഴിയോര വിൽപ്പനക്കാരനും എസ്ഐയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് എസ്ഐ പഴം വിൽപ്പനക്കാരന്റെ ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിക്കുന്നത്. ഇതോടെ വിൽപ്പനയ്ക്ക് വെച്ച പഴങ്ങൾ നിലത്ത് ചിതറി വീഴുകയും ചെയ്തിരുന്നു. ഇതോടെ മാർക്കറ്റിലുണ്ടായ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ മെർച്ചന്റ് ചേംബറും ആവശ്യമുന്നയിച്ചിട്ടുണ്ട്.

photo-2020-09

എന്നാൽ ഈ സംഭവത്തിന് പോലീസ് നൽകുന്ന വിശദീകരണം മറ്റൊരു തരത്തിലാണ്. റോഡിലൂടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ കച്ചവടം നടത്തിയതുകൊണ്ടാണ് ഉന്തുവണ്ടി മാറ്റാൻ കച്ചവടക്കാരനോട് ആവശ്യപ്പെട്ടതെന്നും ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം.

കൊവിഡ് കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ചു; താനെയില്‍ അറ്റന്റന്റ് അറസ്റ്റില്‍കൊവിഡ് കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ചു; താനെയില്‍ അറ്റന്റന്റ് അറസ്റ്റില്‍

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

English summary
Protest erupted over SI tramples good of street vendor in Kannur after Videos goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X