കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനംനഷ്ടം നാലര ലക്ഷം: നവംബര്‍ നാലിന് സൂചനാപണിമുടക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ഒരു ദിവസം കുറവ് വരുന്നത് നാലുലക്ഷം രൂപയിലേറെ. സര്‍വീസുകള്‍ കൃത്യമായി നടക്കാത്തതാണ് വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
ബസുകളുടെ കുറവിനെത്തുടര്‍ന്ന് നിരവധി ദീര്‍ഘദൂര സര്‍വീസുകളാണ് ദിവസവും ജില്ലയില്‍ റദ്ദാക്കുന്നത്. ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 64 ബസ്സുകളാണ് കട്ടപ്പുറത്തുള്ളത്.

ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!

ഒരു ബസിന് പ്രതിദിന വരുമാനം ശരാശരി പതിനായിരം രൂപയാണ് അധികൃതര്‍ തന്നെ കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തിരിക്കുന്നത് കണ്ണൂര്‍ ഡിപ്പോയിലാണ്(26 എണ്ണം). പയ്യന്നൂരില്‍ 21 എണ്ണവും തലശ്ശേരിയില്‍ 17 എണ്ണവും കട്ടപ്പുറത്താണ്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവമാണ് ഇതിനുകാരണം. ടയറുകള്‍ ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ ഒരു ഡിപ്പോയിലേക്കും എത്തുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ചെറിയ അളവിലാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിക്കുന്നത്. ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകളുടെ തകരാറുകള്‍ പരിഹരിക്കുകയാണ് ചെയ്യുന്നത്. ടയറുകളുടെ ക്ഷാമമാണ് മിക്ക ഡിപ്പോകളിലെയും പ്രധാന പ്രശ്‌നം. ബസ്സുകള്‍ ബ്രേക്ക് കഴിഞ്ഞ് ഇറക്കാനാവശ്യമായ പാര്‍ട്‌സുകള്‍ പോലും ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. വിവിധ ഡിപ്പോകളില്‍ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ബസുകള്‍ നിരത്തിലിറങ്ങാത്തതിനാല്‍ അത് കാര്യമായി ബാധിക്കുന്നില്ല.

ksrtc-02-147011

ബസുകളുടെ കുറവിനെത്തുടര്‍ന്ന് ഗ്രാമീണ റൂട്ടുകളിലേക്കുള്ള സര്‍വ്വീസുകളാണ് പ്രധാനമായും റദ്ദാക്കപ്പെടുന്നത്. ചെയിന്‍ സര്‍വ്വീസുകളെയും ബസ്സുകളുടെ അഭാവം കാര്യമായി ബാധിക്കുന്നുണ്ട്. കണ്ണൂര്‍പയ്യന്നൂര്‍ ചെയിന്‍ സര്‍വ്വീസ് നിര്‍ത്തിയ അവസ്ഥയിലാണ്. ലാഭനഷ്ടം നോക്കാതെ നടത്തണമെന്ന് ഉത്തരവിറക്കിയ സര്‍വ്വീസാണ് നിര്‍ത്തിയത്. അതേസമയം, കെഎസ്ആര്‍ടിസിയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ നവംബര്‍ നാലിന് സൂചനാ പണിമുടക്ക് നടത്തും. കട്ടപ്പുറത്തിരിക്കുന്ന ബസ്സുകള്‍ നിരത്തിലിറക്കുക, വാടക ബസ്സുകള്‍ ഒഴിവാക്കുക, സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, ശമ്പളം കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുക. സംസ്ഥാന വ്യാപകമായി 24 മണിക്കൂറാണ് പണിമുടക്ക്.

English summary
Protest in Kannur after KSRTC faces huge loss,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X