Get Updates
Get notified of breaking news, exclusive insights, and must-see stories!

റിംഗ് റോഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ചുമായി തുളിച്ചേരി നിവാസികള്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ അമൃത് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന റിംഗ് റോഡ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. തളാപ്പ് സേവ് ഫോറത്തിനെ കൂടാതെ തുളിച്ചേരി നിവാസികളും തെരുവില്‍ പരസ്യ പ്രതിഷേധത്തിനിറങ്ങി. കണ്ണൂര്‍ കോര്‍പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദിഷ്ട റോഡുകള്‍ക്കെതിരെയുളള പ്രക്ഷോഭത്തിന്റെ ഭാഗമായി തുളിച്ചേരി കക്കാട് സ്പിന്നിംഗ് മില്‍ റോഡ് ആക്ഷന്‍ കമ്മറ്റി കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പുഴാതി സോണലില്‍ തളാപ്പ് ഷീന്‍ ബേക്കറി പരിസരത്ത് നിന്ന് ആരംഭിച്ച് കക്കാട് ധനലക്ഷ്മി വീവിംഗ് മില്ലിന് സമീപമുള്ള റോഡുമായി ചേരുന്ന റോഡിനെതിരെയാണ് പ്രദേശ വാസികള്‍ പ്രതിഷേധവുമായി എത്തിയത്. റിംഗ് റോഡ് 2 എന്ന പേരില്‍ മാസ്റ്റര്‍ പ്‌ളാനില്‍ ഉള്‍പ്പെട്ട റോഡ് പ്രാവര്‍ത്തികമാകുമ്പോള്‍ പ്രദേശത്തെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 75 ഓളം കുടുംബങ്ങളെയും ബാധിക്കുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

thalap

കണ്‍വീനര്‍ അലക് സാണ്ടര്‍ നിക്‌സണ്‍, സെക്രട്ടറി ബി മനോജ്കുമാര്‍, കെപി പ്രകാശ് കുമാര്‍, കെ പി വിനോദ് കുമാര്‍, എ ജഗേഷ് ബാബു, മിഥുന്‍ കായക്കല്‍ എന്നിവര്‍ തളാപ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് നേതൃത്വം നല്‍കി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് ഭീമഹരജിയും സമര്‍പ്പിച്ചു. നേരത്തെ ഈ പദ്ധതിക്കെതിരെ തളാപ്പ് സേവ് ഫോറവും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇവര്‍ കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടയാളുടെ ഹിയറിങ് മാത്രമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+