അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ശ്രീധരന്‍പിള്ള... പിന്നാലെ സുധാകരനും വരുമെന്നു ഒളിയമ്പും!!
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തിക്കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എം.പിയും എല്‍. എല്‍. എയുമായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബി.ജെ.പിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും കൂട്ടിച്ചേര്‍ത്തു.
മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസിന്റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല.

ബി.ജെ.പിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് വരാമെന്നും വരാന്‍ താല്‍പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കുമെന്നുമായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് കടുത്ത നടപടി കൈക്കൊണ്ടത്.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് വിശദീകരണം. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് അബ്ദുള്ളക്കുട്ടിക്ക് ഇതുവരെ മനസ് തുറന്നിട്ടില്ല.












Click it and Unblock the Notifications