കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ത്ഥാസിന്റെ ഷെയറിനായി സാജനെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് പി ടി തോമസ്

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: പാര്‍ട്ടിക്ക് ഷെയര്‍ തന്നാലെ ബക്കളത്തെ കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന സിപിഎം ഭീഷണിയെക്കുറിച്ച് അന്വേഷിക്കണമെന്നു പി ടി തോമസ് എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നടക്കുന്ന സകല കാര്യങ്ങള്‍ക്കും പാര്‍ട്ടി അന്വേഷണ കമ്മിഷനെ വയ്ക്കുന്നവരാണു സിപിഎമ്മുകാര്‍. എന്നാല്‍ പ്രവാസി വ്യവസായിയുടെ ജീവനെടുത്ത ആന്തൂര്‍ സംഭവത്തില്‍ എന്താണ് അന്വേഷണ കമ്മിഷനെ വയ്ക്കാത്തതെന്നു സിപിഎം വ്യക്തമാക്കണം.

ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്ആലപ്പുഴയിലെ തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന്

ആന്തൂര്‍ നഗരസഭയുടെ ഒരുവര്‍ഷത്തെ ബജറ്റ് 10.53 കോടി രൂപയാണ്. അതില്‍ കഷ്ടി 50 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ഇവിടെ പ്രവര്‍ത്തിക്കുന്ന 33ല്‍ പരം സ്ഥാപനങ്ങള്‍ക്കു ലൈസന്‍സില്ല. പല ആശുപത്രികള്‍ക്കും ലൈസന്‍സില്ലെന്നും പി ടി തോമസ് ആരോപിച്ചു. ആന്തൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലാതെ യുഡിഎഫ് സമരത്തില്‍ നിന്നു പിറകോട്ട് പോകില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും വ്യക്തമാക്കി. കേസൊതുക്കാനായി പൊലിസ് അന്വേഷണം ഹനുമാന്റെ വാലുപോലെ അനന്തമായി നീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

patthas-156

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റി ധര്‍മശാലയില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍. അഞ്ചുസെന്റി മീറ്റര്‍ റാമ്പിനു പൊക്കം കുറഞ്ഞു പോയി എന്നതാണു സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാന്‍ നഗരസഭാ അധികൃതര്‍ കïെത്തിയ കാരണം.

പിന്നീടു കണ്‍വന്‍ഷന്‍ സെന്ററിന്റെ റാമ്പിനു പൊക്കം കൂട്ടിയെങ്കിലും അനുമതി നല്‍കാനുള്ള മനസിന്റെ പൊക്കം ശ്യാമളയ്ക്കില്ലാതെ പോയി. സാജന്‍, പി, ജയരാജനോട് സഹായമഭ്യര്‍ഥിച്ചതാണു ശ്യാമള ഉറഞ്ഞുതുള്ളാനുള്ള യഥാര്‍ഥ കാരണം. ഇങ്ങനെ ധിക്കാരമുള്ള ഭരണാധികാരികളെ പിന്നീട് ആ കസേരയില്‍ ജനം ഇരുത്തിയിട്ടില്ലെന്ന കാര്യം നിങ്ങള്‍ മറക്കരുത്. ആന്തൂരായതു കൊï് എന്ത് അഹന്തയും ആകാമെന്ന ചിന്ത വേï. ആന്തൂരിലും സിംഗൂര്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയുïാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. റിജില്‍ മാക്കുറ്റി അധ്യക്ഷനായി. എംഎല്‍എമാരായ പിടി തോമസ്, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍, ഒ കെ പ്രസാദ്, സോണി സെബാസ്റ്റ്യന്‍, രജനി രമാനന്ദ് സംസാരിച്ചു.

English summary
PT Thomas against shares in Parthas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X