കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുന്നൂറുപേര്‍ക്ക് രണ്ട് ശൗചാലയമുറി; ചോര്‍ന്നൊലിക്കുന്ന കോണ്‍ക്രീറ്റ്, കണ്ണൂരില്‍ നരകാവസ്ഥയില്‍ പൊതുജനാരോഗ്യ കേന്ദ്രം!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാടായ കണ്ണൂരില്‍ നരകാവസ്ഥയില്‍ കഴിയുകയാണ് ഒരു പൊതുജനാരോഗ്യകേന്ദ്രം. തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് വൃത്തിഹീനമായ ചുറ്റുപാടില്‍ സൗകര്യമില്ലായ്മയില്‍ വലയുന്നത്. മെഡിക്കല്‍ വാര്‍ഡുകളുടെയും ഓപ്പറേഷന്‍ തീയേറ്ററുകളുടെയും ഉള്‍പ്പെടെയുള്ള നവീകരണപ്രവൃത്തികള്‍ ഇനിയും തീരാത്തതാണ് ദുരിതമാകുന്നത്. അയല്‍ജില്ലയായ കോഴിക്കോടു നിന്നുപോലും രോഗികള്‍ വരുന്ന ആശുപത്രിയാണിത്.

<strong>അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം!</strong>അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം!

ബ്ലോക്കിലെ മുന്നൂറോളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ആകെ രണ്ട് ശുചിമുറികള്‍ മാത്രമാണുള്ളത്. ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്. വാര്‍ഡിന്റെ ഇരുവശങ്ങളിലായാണ് സ്ത്രീകളേയും പുരുഷന്‍മാരെയും കിടത്തി ചികിത്സിക്കുന്നത്. മെഡിക്കല്‍ വാര്‍ഡിലെ ഒരുകിടക്കയില്‍ രണ്ടും മൂന്നും രോഗികളെ കിടത്തിയാണ് ചികിത്സിക്കുന്നത്. ഇവിടെ നിന്നു തിരിയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും അടക്കം ഒരു ബ്ലോക്കില്‍ ഏകദേശം മുന്നൂറിലേറെപ്പേരാണ് കഴിയുന്നത്.

Thalassery general hospital

ആറ് മൂത്രപ്പുരകളില്‍ രïെണ്ണം മാത്രമെ നിലവില്‍ ഈ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നുള്ളു. വര്‍ഷത്തില്‍ 365 ദിവസങ്ങളിലും ഇവിടെ അറ്റകുറ്റപ്പണിയാണെന്നാണ് രോഗികളുടെ ആക്ഷേപം. തകര്‍ന്ന് വീഴാറായിക്കിടക്കുന്ന റാമ്പുകള്‍ വഴിയാണ് ഓപ്പറേഷനു വിധേയമായ രോഗികളെ വീല്‍ചെയറില്‍ മുകളിലത്തെ നിലയിലെത്തിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന കോണ്‍ക്രീറ്റിനു അടിയിലൂടെ കുടചൂടിയാണ് രോഗികളെ വീല്‍ചെയറിലും സ്ട്രെക്ചറിലുമായി വാര്‍ഡുകളില്‍ എത്തിച്ചിരുന്നത്.
English summary
Public health center troubled in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X