പുതുച്ചേരി നിയമസഭാതെരഞ്ഞെടുപ്പ്: മാഹിയിൽ നിന്നും ജനവിധി തേടില്ലെന്ന് ഇ വത്സരാജ്, ബിജെപിക്ക് അനുകൂലമല്ലെന്ന്
തലശേരി: നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ. വത്സരാജ്. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൻ്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി ഇക്കുറി അധികാരം പിടിക്കുമെന്ന് പറയുന്നത് വെറുതെയാണെന്നും അദ്ദേഹം പറയുന്നു.
പുതുച്ചേരിയിൽ വേണ്ടത്ര വേരില്ലാത്ത പാർട്ടിയാണ് ബി ജെ പിയെന്നും, ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യം നിലവിൽ പുതുച്ചേരിയിൽ ഇല്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിൽ 2643 ബൂത്തുകൾ, 938 അധിക പോളിങ് സ്റ്റേഷനുകള്‍
സംസ്ഥാന മന്ത്രി സഭ മറിച്ചിടുന്നതിനാണ് കേന്ദ്ര സർക്കാർ കിരൺ ബേദിയെ പുതുച്ചേരിയിലേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഇതിനിടെ പുതുച്ചേരിയിൽ കേരളത്തിനൊപ്പം ഏപ്രിൽ ആറിന് ജനവിധി തേടാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു തുടങ്ങി. മുന്നണികൾ സീറ്റുചർച്ചകൾ തുടങ്ങി കഴിഞ്ഞു. കോൺഗ്രസ്, ബിജെപി പാർട്ടികൾ അടുത്ത ദിവസം സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നറിയുന്നു. മയ്യഴിയിൽ നിന്നും വത്സരാജിനൊപ്പം എൽ.ഡി.എഫ് എം.എൽ.എ ഡോ. വിരാമചന്ദ്രനും ജനവിധി തേടുന്നില്ലെന്നാണ് സൂചന.
നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രഭരണ പ്രദേശം കൂടിയായ പുതുച്ചേരി സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും നാല് എം.എല്‍.എമാര്‍ രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയതിനെത്തുടര്‍ന്ന് നാരായണസ്വാമി മന്ത്രിസഭ പിരിച്ചുവിടുകയും പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരികയും ചെയ്തു. ഏപ്രില്‍ അറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എങ്ങനെയായിരിക്കും പുതുച്ചേരിയുടെ രാഷ്ട്രീയ ചിത്രമെന്നുള്ളത് ഇനിയും വ്യക്തമല്ല
പുതുച്ചേരി, കളരിക്കല്‍, മാഹി, യാനം എന്നിങ്ങനെ നാല് ജില്ലകളിലായി 33 നിയമസഭ മണ്ഡലങ്ങളാണ് പുതുച്ചേരിയിലുള്ളത്. അതില്‍ അഞ്ച് സീറ്റുകള്‍ എസ്.സി/എസ്.ടി സംവരണവും മൂന്നെണ്ണം കേന്ദ്ര സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കുന്നതുമാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് പേര്‍ മാത്രമാണ് ബിജെപി സാന്നിധ്യമായി പുതുച്ചേരിയിലുള്ളത്. മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ നിന്നും ആറ് എം.എല്‍.എമാരാണ് രാജിവെച്ചത്. അതില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്ക് ചേക്കേറി.
എം.എല്‍.എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയെങ്കിലും പുതുച്ചേരിയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായി പോരിനുള്ളത് കോണ്‍ഗ്രസ് തന്നെയാണ്. പി.ഡബ്ല്യു.ഡി മന്ത്രി എ നമശിവായം, എം.എല്‍.എമാരായ തീപ്പൈന്‍തന്‍, എ ജോണ്‍കുമാര്‍ എന്നിവരാണ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരില്‍ പുറത്താക്കപ്പെട്ട എന്‍ ധനവേലു എം.എല്‍.എയും ബിജെപിയിലേക്ക് ചേക്കേറി. നിലവില്‍ മൂന്ന് ഡി.എം.കെ എം.എല്‍.എമാരും ഒരു സ്വതന്ത്രന്‍റെയും പിന്തുണയുള്‍പ്പടെ 14 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. വി നാരായണസ്വാമി തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.