പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങൾ ഒരു മാസത്തിനകം സജ്ജമാകും
കണ്ണൂർ: മഴ മാറിയതോടെ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങൾ ഒരു മാസത്തിനകം പൂർണ തോതിൽ പ്രവർത്ത സജ്ജമാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു. നിലവിൽ ഇവയുടെ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും പുതിയ ഏജൻസി കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
പുല്ലൂപ്പിക്കടവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകിയ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ മാത്രമാണ് തുറന്നു കൊടുക്കാൻ ഉള്ളത്.താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ടെക്‌നിക്കൽ കമ്മിറ്റി പരിശോധന നടത്തി മാത്രമേ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ തുറക്കാൻ കഴിയു. നിലവിൽ, വാക്ക് വേ , ഇരിപ്പിട സൗകര്യങ്ങൾ, ടോയ്‌ലറ്റ് എന്നിവ അടക്കമുള്ളവ സഞ്ചാരികൾക്ക് തുറന്നു നൽകിയിട്ടുണ്ട്.

ല്ലൂപ്പി കടവിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ ജൂലൈ വരെ 47000 സന്ദർശകരാണ് എത്തിയത്. 8,25,630 രൂപയായിരുന്നു വരുമാനം. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങിയിട്ടുണ്ട്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനം അടുത്ത ജനുവരിയിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുത്തു. വാക്ക് വേയുൾപ്പെടെയുള്ള ഒന്നാം ഘട്ട വികസന പ്രവർത്തികളാണ് പൂർത്തികരിച്ചു വരുന്നത്.












Click it and Unblock the Notifications