Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നോൽഹരിദാസ് വധം: നഗരസഭാ കൗൺസിലർ ലിജേഷ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

മാഹി::സി​പി​എം പ്ര​വ​ർ​ത്ത​ക​നും മത്സ്യതൊഴിലാളിയുമായ ഹ​രി​ദാ​സ​നെ വീടിന് സമീപത്തും നിന്നും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാല് പേർ അറസ്റ്റിൽ. ബി ജെ പി മണ്ഡലം പ്രസിഡൻ്റും തലശേരി നഗരസഭാ കൗൺസിലറുമായ ലിജേഷ്, വിമൽ, അമൽ മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സം​ഭ​വ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്സ​വ​ത്തി​നി​ടെ​യുണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു ക​രു​തു​ന്നു.

har-1645561006.jpg -Propertie


തലശേരി നഗരസഭാ കൗൺസിലർ ലിജേഷ് പുന്നോലിൽ കഴിഞ്ഞ ഏഴാം തീയ്യതി നടന്ന ബി.ജെ.പി പ്രതിഷേധ'പൊതുയോഗത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന സി.പി.എം പരാതിയിൽ പൊലിസ് അന്വേഷണം നടത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളാണ് പൊലിസ് പരിശോധിച്ചത്.ഇതിനെ തുടർന്നാണ് ലിജേഷിനെ അറസ്റ്റു ചെയ്തത്.' അക്രമം നടന്ന ന്യൂ മാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പുന്നോലിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ ആയുധങ്ങൾക്കായി പരിശോധന നടത്തി വരികയാണ്.

എന്നാൽ അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ഇനിയും പൊലിസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നാണ് സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്ക വ്യക്തമാക്കിയത്.കേസിൽ കുടുതൽ അന്വേഷണം നടത്തി വരികയാണെന്നാണ് പൊലിസ് നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+