പുന്നോല്‍ ഹരിദാസന്‍ വധം: പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ജീപ്പിന് നേരെ ബോംബേറ്. പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയെ അന്വേഷിച്ച് മടങ്ങുന്നതിനിടെയാണ് ജീപ്പിന് നേരെ ബോംബേറുണ്ടാകുന്നത്. പള്ളൂര്‍ ചാലക്കരയില്‍ ബുധനാഴ്ചയോടെയാണ് സംഭവം. കേസിലെ പ്രതി ദീപക്കിനെ അന്വേഷിച്ചെത്തിയപ്പോഴാണ് പൊലീസ് സംഘത്തിന് നേരെ ബോംബേറുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ പള്ളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാലക്കര മൈദക്കമ്പനിക്ക് അടുത്ത് എത്തിയപ്പോഴാണ് ജീപ്പിന് പിറകില്‍ ആരോ ബോംബെറിഞ്ഞത്. ന്യൂ മാഹി എസ് ഐ വിപിനും സംഘവുമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. സി പി എം പ്രവര്‍ത്തകരന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് ദീപക്.

തൃശൂരില്‍ നിന്നും ഒരു കോടിയേളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ് ദീപക്. കേസിലെ നാലാം പ്രതി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ നിഖില്‍ എന്‍ നമ്പ്യാറും ഒളിവിലാണ്. ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ ഹരിദാസനെ കൊലപ്പെടുത്തിയത്. കേസില്‍ ബിജെപിയുടെ മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇയാളാണ് ഗൂഢാലോചന നടത്തി പ്ലാന്‍ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ഹരിദാസനെ ആക്രമിച്ചത് ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലാണ് എന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications