• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പുതുനിയമവുമായി പുതുച്ചേരി സര്‍ക്കാര്‍; മദ്യപിച്ച് വീഴുന്നവർക്ക് പുതിയ പദ്ധതി? മാഹിയില്‍ മദ്യപിച്ചുവീഴുന്നവരെ ഇനി ബാറുകാര്‍ ആശുപത്രിയിലെത്തിക്കണം!

  • By Desk

മാഹി: മാഹിയില്‍ അടിച്ചുപൂസാകാനായെത്തുന്നവര്‍ ഒടുവില്‍ പോകുന്നത് മുകളിലോട്ട്. കൂണുപോലെ മുളച്ചു പൊന്തുന്ന ബാറുകളാല്‍ സമൃദ്ധമാണ് മയ്യഴിയെന്നറിയപ്പെടുന്ന മാഹി.കേന്ദ്രഭരണ പ്രദേശമായതുകൊണ്ട് ഇവിടെ മദ്യത്തിന് തൊട്ടടുത്തെ കേരളത്തിലത്ര കഴുത്തറപ്പന്‍ വിലയുമില്ല. ഇതാണ് മാഹി പുറമേനിന്നുമെത്തുന്ന മദ്യപന്‍മാരുടെ ഇഷ്ടവിഹാര കേന്ദ്രമായി മാറുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ധാരാളമായെത്തുന്നുണ്ട്.

അഴിമതി, സാമ്പത്തിക തട്ടിപ്പ്; ആദായ നികുതി വകുപ്പിൽ നിർബന്ധിച്ച വിരമിക്കൽ, 12 പേർ പുറത്തുപോകും!

മരണപ്പെടുന്നവര്‍ കൂടുന്നു

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി മാഹി മദ്യം കഴിച്ചു റോഡിലും പുഴയിലും മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.ബോധം കെട്ടു റോഡില്‍ കിടക്കുന്നവരില്‍ പലരും പിന്നീട് ഉണരുന്നേയില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കപ്പെട്ടത്. ഊരും പേരും തിരിച്ചറിയാനാവാതെ ഒന്നോ രണ്ടോ ദിവസം മോര്‍ച്ചറിയില്‍ വച്ച് സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ കുഴിച്ചിടുകയാണ് ഇവ ചെയ്യുന്നത്.

മാഹിയിലെ ബാറുകള്‍ നല്‍കുന്നതെന്ത്...

മാഹിയിലെയും പന്തക്കല്ലിലെയും പള്ളൂരിലെയും ബാറുകളില്‍ വ്യാജമദ്യം നല്‍കുന്നുവെന്ന പരാതി ഉയര്‍ന്നിട്ട് കാലമേറെയായി. അമിതലാഭത്തിനായി വിലകുറഞ്ഞ കടത്ത് സ്പിരിറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. മീഥെലിന്റെ അളവ് കൂടുതല്‍ വരുന്നതിനാല്‍ ഇവ പലപ്പോഴും മദ്യപിക്കുന്നവരെ ബോധരഹിതമാക്കും. വിലകുറഞ്ഞ മദ്യം അളവില്‍ കൂടുതല്‍ കഴിക്കുന്നവരാണ് പിന്നീട് മരണത്തെ പുല്‍കുന്നത്.

മാഹിയിലെയും പള്ളൂരിലെയും ബാറുകള്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ്. മദ്യത്തിന്റെ ഗുണ നിലവാരം ചോദ്യം ചെയ്താല്‍ ഈക്വട്ടേഷന്‍ സംഘങ്ങളുടെ കൈചൂടറിയാം. കൊല്ലാന്‍ പോലും മടിക്കാത്തതാണ് ഈ സംഘങ്ങള്‍. നേരത്തെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള പള്ളൂരിലെ ബാറുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത്.

മുട്ടിലിഴയുന്ന സര്‍ക്കാര്‍ നടപടിയെടുക്കുമോ...

പുതുച്ചേരി, കേരള സംസ്ഥാനങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപശുക്കളാണ് മാഹിയിലെ ബാറുടമകള്‍. മാസാമാസം ഇവര്‍ക്കുളള മാസപ്പടി കൃത്യമായി എത്തിച്ചേരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവരെ സംരക്ഷിക്കേണ്ട ചുമതലയും രാഷ്ട്രീയ നേതാക്കള്‍ക്കാണ്. കഴിഞ്ഞ കുറെക്കാലമായി മാഹിയില്‍ മദ്യപിക്കാനെത്തുന്നവര്‍ മരണമടയുന്നത് വാര്‍ത്തയായതോടെ പുതുച്ചേരി സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

മദ്യത്തിന്റെ ഗുണനിലവാരം

മാഹിയില്‍ വില്‍ക്കപ്പെടുന്ന മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനാണ്. വ്യാജമദ്യമായതുകൊണ്ട് ബാറുകളില്‍ നിന്നും വില്‍ക്കുന്ന മദ്യത്തിന് ബില്ല് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഈക്കാര്യം പരിശോധിക്കുമെന്ന് മാഹി അഡ്മിനി സ്റ്റേറ്റര്‍ അമന്‍ ശര്‍മ്മ പറഞ്ഞു. ഡി സ്റ്റിലറികളില്‍ നിന്നും മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയുള്ള റിപ്പോര്‍ട്ട് മാഹിയില്‍ എത്തുന്ന ഓരോ മദ്യലോഡുകള്‍ക്കൊപ്പം ഹാജരാക്കിയാല്‍ മാത്രമേ ഇനി മദ്യവില്‍പനയ്ക്ക് അനുമതി നല്‍കുകയുള്ളൂ. മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ മാത്രമാണെന്ന് കടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അമന്‍ശര്‍മ്മ അറിയിച്ചു.

അടിച്ചു പൂസായി വീഴുന്നവരെ ആശുപത്രിയിലെത്തിക്കണം

മദ്യപിച്ച് തെരുവില്‍ വീഴുന്നവരെ ആശുപത്രിയില്‍ എത്തിക്കാനാവശ്യമായ സംവിധാനം ബാര്‍ ഉടമകളുടെ സഹകരണത്തോടെ 10 ദിവസത്തിനകം നടപ്പാക്കും. കേരളത്തില്‍ ചാരായം നിരോധിച്ചത് മുതലാണ് മാഹിയില്‍ വിലകുറഞ്ഞ മദ്യം വില്‍പന ആരംഭിച്ചത്. കേരളത്തില്‍ മദ്യത്തിന്റെ ഗുണനിലവാരപരിശോധനയുണ്ടെങ്കിലും മാഹിയില്‍ ഈ സംവിധാനമില്ല വ്യാജമദ്യവും സ്പിരിറ്റും കണ്ടെത്തിയാലും ഇവിടെ കാര്യമായ ശിക്ഷയില്ല. മാഹിയില്‍ നിന്നും വ്യാപകമായി മദ്യം കേരളത്തിലേക്ക് കടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ച നെപ്പോളിയന്‍ പോലെയുള്ള ചില ബ്രാന്‍ഡുകള്‍ക്ക്് കേരളത്തിലുള്ളതിന്റെ പകുതി വില മാത്രമേ മാഹിയില്‍ ഉള്ളൂ അത് കാരണം ഇതര ജില്ലകളില്‍നിന്നും ധാരാളം മദ്യപന്‍ന്മാര്‍ ദിവസവും മാഹിയില്‍ എത്തുന്നുണ്ട് കഴിഞ്ഞ ദിവസം മാഹി മേഖലയിലെ മുഴുവന്‍ മദ്യവില്‍പനശാല ഉടമകള്‍ പങ്കെടുത്ത യോഗത്തില്‍ പൊതുജനങ്ങളുടെ വികാരത്തെ ഗൗരവപൂര്‍വ്വം പരിഗണിച്ച് സര്‍ക്കാര്‍ നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ബാര്‍ ഉടമകള്‍ അഡ്മിനിസ്റ്റേറ്റര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. അര്‍ധരാത്രിവരെ ഇപ്പോഴും ഇവിടെ കച്ചവടം പൊടി പൊടിക്കുകയാണ്.

English summary
Puthuchery government's new law for bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more