Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ ഭരണവിരുദ്ധ വികാരമില്ല, യുഡിഎഫിന്റേത് എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമെന്ന് ഇപി

കണ്ണൂര്‍: മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ ശ്രമമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂര്‍ പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മാധ്യമങ്ങള്‍ അതിനാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് ജയരാജന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിയെന്ന പ്രചരണത്തില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രശ്‌നമുണ്ടെന്നത് സത്യമാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടക്കുന്നതെന്നും ഇപി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി വിശദമായി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും എന്നും ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ എല്ലാ വശങ്ങളും പരിശാധിക്കും.

ep jayarajan

പാളിച്ചകള്‍ ഉണ്ടായെന്ന് കണ്ടെത്തിയാല്‍ തിരുത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫ് നേടിയത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് തൊട്ടു പിന്നാലെ തെരഞ്ഞെടുപ്പ് നടത്തിയതില്‍ ഗൂഢാലോചനയുണ്ട്. പുതുപ്പള്ളിയില്‍ സഹതാപം ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ജനക്കൂട്ടത്തെ എത്തിച്ചത് സംഘടിതമായ പദ്ധതിയാണ്.

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെയാണ് ഇതിനായി ഉപയോഗിച്ചത്. സഹതാപ തരംഗം ഉണ്ടാകുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ വോട്ട് നഷ്ടപ്പെടും.സഹതാപ തരംഗം ഉണ്ടാകുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ വോട്ട് നഷ്ടപ്പെടുമെന്നും ജയരാജയന്‍ വ്യക്തമാക്കി. എന്നാല്‍ പുതുപ്പള്ളിയിലെ സഹതാപം കേരളം മുഴുവന്‍ ഉണ്ടാകും എന്ന് വിഡി സതീശന്‍ കരുതരുതെന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ സഹതാപം യുഡിഎഫിനെ സഹായിക്കില്ല എന്നും ജയരാജയന്‍ പറഞ്ഞു.

എല്‍ഡിഎഫിനകത്ത് അസ്വാരസ്യങ്ങളില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ ജയരാജന്‍ യുഡിഎഫിലും കോണ്‍ഗ്രസ്സിലുമാണ് ഭിന്നത നിലനില്‍ക്കുന്നതെന്നും പറഞ്ഞു. ഗ്രോ വാസുവിനെ സര്‍ക്കാറല്ല കോടതിയാണ് റിമാന്റ് ചെയ്തതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ജാമ്യം വേണ്ടെന്ന് പറഞ്ഞത് ഗ്രോ വാസുവാണ്. വി ഡി സതീശന് കോടതിയില്‍ പോയി ഗ്രോ വാസുവിനെ ജാമ്യത്തിലിറക്കാം. സോളാറില്‍ കേസെടുത്തതും സിബിഐക്ക് വിട്ടതും യുഡിഎഫ് സര്‍ക്കാറാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+