സോക്കര്‍ ആരവവുമായി ഖത്തര്‍ ലോകകകപ്പ് പന്ത് കണ്ണൂരിലെത്തി
കണ്ണൂര്‍: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഉപയോഗിക്കാന്‍ പുറത്തിറക്കിയ 'അല്‍ റിഹ്ല' ഫുട്ബോള്‍ ആദ്യമായി ഫുട്ബോളിന്റെ ഈറ്റില്ലമായ കണ്ണൂരിലെത്തി. അഡിഡാസ് കമ്പനി പുറത്തിറക്കിയ പന്ത് ഖത്തറില്‍ പുറത്തിറങ്ങിയ അന്നുതന്നെ നേരിട്ട് കണ്ണൂരിലെത്തിച്ചത് ലോക കേരള സഭ മെമ്പറും ദയ അക്കാദമി ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജിന്റെ നേതൃത്വത്തിലാണ്.
കണ്ണൂരിലെത്തിച്ച ഫുട്ബോള്‍ ദയ അക്കാദമി സെക്രട്ടറി കെ. രാജേന്ദ്രന്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. പിന്നീട് പോലീസ് ടീമിന് ഡിഐജി പന്ത് കൈമാറി. രണ്ടു ദിവസം പൊലീസ് മൈതാനിയിലെ ടര്‍ഫില്‍ ഇത് പ്രദര്‍ശിപ്പിക്കും.

ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് കളിക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിന് അഴീക്കോട്ടെ ദയ അക്കാദമിയിലും കണ്ണൂരിലെ പ്രമുഖ സ്പോര്‍ട്സ് ഷോറൂമായ കിയോസ് സ്പോര്‍ട്സിന്റെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് 360 ഷോറൂമിലും പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
ചടങ്ങില്‍ പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, ദയ അക്കാദമി പ്രവര്‍ത്തകരായ വി. നജീഷ്, ടി.വി. സിജു, നിഥിന്‍, അന്‍ഷാദ് കരുവഞ്ചാല്‍, കിയോ സ്പോര്‍ട്സ് ഡയറക്ടര്‍ കെ. ജയദേവന്‍, സ്പോര്‍ട്സ് 360 മാനേജര്‍ റഷീദ് പാറക്കല്‍, രഗിന്‍ തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications