Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ക്വാറന്റീന്‍ ലംഘനത്തില്‍ കേസുകള്‍ കുറഞ്ഞു; 10 പൊലീസുകാര്‍ക്ക് നിര്‍ബന്ധിത പരിശീലനം

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് അയച്ച് കമ്മിഷണറുടെ ഉത്തരവ്. എ എസ് ഐമാര്‍ക്കാണ് കൂട്ടത്തോടെ നിര്‍ബന്ധിത പരിശീലനത്തിന് അയച്ചത്. കൊവിഡ് ക്വാറന്റീന്‍ ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വകുപ്പു തല നടപടിയെന്നാണ് വിശദീകരണം.

പത്ത് പേര്‍ക്ക് ഒരാഴ്ചത്തെ ശാരീരിക പരിശീലനത്തിന് പുറമെ മറ്റ് സ്റ്റേഷനുകളില്‍ അധിക ജോലിയും ചെയ്യാണ്ടിവരും. കൊവിഡ് ജോലിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചതെന്നാണ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറയുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്...

1

സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകളിലും കൊവിഡ് ക്വാറന്റീന്‍ ലംഘനം പരിശോധിക്കാന്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നോഡല്‍ ഓഫീസര്‍ ക്വാറന്റീന്‍ ലംഘനത്തിന്റെ പേരില്‍ നിശ്ചിത എണ്ണം കേസുകള്‍ എടുക്കണമെന്നാണ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിര്‍ദ്ദേശം അനുസരിച്ച് കേസുകള്‍ രജസ്റ്റര്‍ ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ നിര്‍ബന്ധിത പരിശീലനത്തിന് അയച്ചിരിക്കുന്നത്.

2

50 വയസില്‍ കൂടുതല്‍ പ്രായമുള്ള പൊലീസുകാരാണ് ഇപ്പോള്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അര മണിക്കൂര്‍ നീണ്ട പരിശീലനത്തിന് ശേഷം മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ അധിക ജോലി ചെയ്യണമെന്നാണ് വകുപ്പുതല നടപടി. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ ക്വാറന്റീന്‍ ലംഘനത്തിന്റെ പേരില്‍ കേസെടുക്കേണ്ടെന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ് പൊലീസുകാര്‍ വ്യക്തമാക്കുന്നത്.

3

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ജനജീവിതം ഇപ്പോള്‍ സാധാരണഗതിയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേസെടുക്കുക എങ്ങനെയാണെന്നാണ് പൊലീസുകാര്‍ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ വ്യക്തഗത ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നെന്നാണ് വിവരം. കമ്മിഷണറുടെ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉരുന്നുണ്ട്.

4

പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്നതാണ് കമ്മിഷണറുടെ നടപടിയെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് ക്വാറന്റീനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ഈ സാഹചര്യത്തില്‍ ക്വാറന്റീന്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന എ എസ് ഐമാര്‍ എടുത്ത കേസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് എങ്ങനെയാണെന്നാണ് പൊലീസുകാര്‍ പ്രധാനമായും ചോദിക്കുന്നത്.

5

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസുകാര്‍ നടപടി എടുക്കുന്നില്ലെന്നുെ ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ വീഴ്ചയാണെന്നുമാണ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. ഇക്കാരണത്താലാണ് അവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ഇതൊരു ശിക്ഷയായി കാണേണ്ടതില്ല. വകുപ്പ് തല നടപടി മാത്രമാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

6

അതേസമയം, കൊവിഡ് കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പെറ്റി കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഡിസിപിയുടെ വിവാദ നിര്‍ദ്ദേശമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ഡിസിപി ഐശ്വര്യ ദോഗ്രയാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡിസിപിയുടെ പേരില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്നേഷനുകളിലേക്ക് സന്ദേശമയച്ചു. വയര്‍ലെസ് സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

7

പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്യുന്നതില്‍ ചില പൊലീസ് സ്റ്റേഷനുകള്‍ പിന്നിലാണെന്നാണ് ഡി സി പിയുടെ വിമര്‍ശനം. സംസ്ഥാനത്ത് പൊലീസിന്റെ പരിശോധന അതിരുകടക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പെറ്റി കേസ് വര്‍ദ്ധിപ്പിക്കാന്‍ ഡി സി പി നിര്‍ദ്ദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പുറത്തുവന്നത്. പൊലീസ് പരിശോധന വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളെ പിഴിയുകയാണെന്ന വിമര്‍ശനം നിയമസഭയിലും ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+