Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യ പേപ്പര്‍ വിവാദം: വി.സി വിശദീകരണം തേടി

കണ്ണൂര്‍: ഏപ്രില്‍ 21 , 22 തീയതികളില്‍ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ മുന്‍വര്‍ഷത്തേത് ആവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ , പരീക്ഷാ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടി. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അതെ ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ജാസിറിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍ ഉദ്ഘാടനം ചെയ്തു.

knur

അതീവ ഗൗരവത്തോടെ ഉയര്‍ന്ന വേതനം നല്‍കി മറ്റു സര്‍വകളാശാല അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യ പ്പേപ്പറുകള്‍ വളരെ നിസ്സാരമായി കൈകാര്യം ചെയുന്നു. ഇവര്‍ക്കെതിരെ എത്രയും വേഗം നടപടി കൈക്കൊള്ളണം. പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. നേതാക്കളായ ഷകീബ് നീര്‍ചാല്‍, തസ്ലീം അടിപ്പാലം, മുണ്ടേരി,ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന സംസാരിച്ചു.തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം.എസ്.എഫ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ച്ചയുടെ പശ്ചാത്തലത്തില്‍ പരീക്ഷാ കണ്‍ട്രോളറെ പുറത്താക്കണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷയുടെ രണ്ട് പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ തുടര്‍ച്ചയായി മുന്‍വര്‍ഷത്തെ ചോദ്യ പേപ്പറിന്റെ തനിയാവര്‍ത്തനമായിട്ടാണ് വന്നിട്ടുളളത്. ഇത്തരം കൃത്യവിലോപത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും പതിവ് പ്രഹസനങ്ങള്‍ക്കപ്പുറത്തേക്ക് കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പരീക്ഷയുടെ പ്രാധാന്യത്തെയും ഗുണനിലവാരത്തെയും ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ കേവലം വീഴ്ച്ച എന്നതിനപ്പുറത്തേക്ക് പരീക്ഷകള്‍ ആട്ടിമറിക്കാനും ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കാനുമുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും കൃത്യവിലോപം കാണിച്ചവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+