സോണിയ ഗാന്ധിയെ ചോദ്യം ചെയ്യല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.
കണ്ണൂര്‍: സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തടഞ്ഞത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏറെ സമയം പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്‍പില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പൊലിസ് ട്രെയിന്‍ തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ അല്‍പനേരം ഉന്തുംതള്ളുമുണ്ടായി.

സമരത്തിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറിമാര്‍ കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പണപ്പുഴ,വി.കെഷിബിന ,എക്സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, വിജിത്ത് മുല്ലോളി,ജില്ലാ ഭാരവാഹികളായ വി. രാഹുല്‍, സിജോ മറ്റപ്പള്ളി, പ്രിനില്‍ മതുക്കോത്ത്,ശ്രീജേഷ് കൊയിലെരിയന്‍,നിവില്‍ മാനുവല്‍, ജിജോ ആന്റണി, നിമിഷ വിപിന്‍ദാസ്, ഷാനിദ് പുന്നാട്, പി ഇമ്രാന്‍, സി.വി സുമിത്ത്, വിജിത്ത് നീലാഞ്ചേരി, വിജില്‍ മോഹന്‍, അനസ് നമ്പ്രം, സുധീഷ് വെള്ളച്ചാല്‍, സുജേഷ് പണിക്കര്‍, അജിത്ത് മാത്യു, ശ്രീജിത്ത് കൂവേരി, സായൂജ് തളിപ്പറമ്പ്, മിഥുന്‍ മാറോളി, യഹിയ പി, നിസാം മയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊലിസ് എ. ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിയെ വേട്ടയാടുന്നതിന് സമാനമായി കേരളത്തില്‍ പിണറായിവിജയന്റെ പൊലിസുംയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍. സംസ്ഥാന അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് അധ്യക്ഷനായി. തിരിച്ചറിയാന്‍ അടയാളങ്ങളൊന്നുമില്ലാത്ത വനിതാ പൊലിസാണ് തങ്ങളുടെ രണ്ടു വനിതാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു കൊണ്ടു പോയതെന്നും ഇത്തരം നിയമലംഘനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുദീപ് ജയിംസ് പറഞ്ഞു.












Click it and Unblock the Notifications