Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ തട്ടിയെടുത്ത ചാവക്കാട്ടെ ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍

തലശേരി: പാനൂര്‍ ടൗണിന്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച ചാവക്കാട്ടെ ക്വട്ടേഷന്‍ സംഘത്തെ പാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളില്‍ പ്രതികളായ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടെ ക്വട്ടേഷന്‍ സംഘമാണ് പൊലിസിന്റെ നീക്കത്തില്‍ അറസ്റ്റിലായത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബ്ലേഡ് സംഘത്തിനായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളായ മൂന്ന് യുവാക്കള്‍ പിടിയിലായത്.

തൃശൂര്‍ ജില്ലയിലെ ചാവക്കാടു നിന്നാണ് മൂന്നംഗ സംഘം അറസ്റ്റിലായത്. തൃശ്ശൂര്‍ ചാവക്കാട് സ്വദേശികളായ ഇസ്മയില്‍, ഷാഹിദ്, കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു. കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്‌സ് കടക്ക് സമീപത്തായി നിര്‍ത്തിയിട്ട കെഎല്‍ 58 എജി 7707 നമ്പര്‍ സ്വിഫ്റ്റ് കാറാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മോഷണം പോയത്.

kannur

കുറിച്ചിക്കരയില്‍ താമസിക്കുന്ന മിഥിലാജിന്റെതായിരുന്നു കാര്‍. പാനൂര്‍ സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ കാറിന്റെ ലൊക്കേഷന്‍ കണ്ടെത്തി പിന്തുടര്‍ന്നു. ഒടുവില്‍ തൃശ്ശൂര്‍ ചാവക്കാട് റോഡില്‍ വച്ച് കാറിനെ കണ്ടെത്തുകയും, പ്രതികളെ പിടികൂടുകയുമായിരുന്നു. പിടിയിലായവര്‍ ചാവക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലും മറ്റിടങ്ങളിലും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പാനൂര്‍ എസ്‌ഐ അറിയിച്ചു.

പരാതിക്കാരനായ മിഥിലാജിന് സുഹൃത്തുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് കൊട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് പ്രതികള്‍ തൃശൂരില്‍ നിന്നെത്തി കാര്‍ കവര്‍ന്ന് മടങ്ങിയത്. കാറില്‍ ജിപിഎസ് സംവിധാനമുള്ള കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. ഇതാണ് പിടിയിലാകാന്‍ കാരണമായത്. പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ജി രാംജിത്ത്, എസ്.ഐ രാജീവന്‍ ഒതയോത്ത്, എസ്.സി.പി.ഒ ശ്രീജിത്ത് കോടിയേരി, സി പി ഒ കെ. വിപിന്‍, സജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+