Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ വീസ തട്ടിപ്പ് കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

പേരാവൂര്‍: ഇസ്രായാലിലേക്ക് വിസാ വാഗ്ദ്ധാനം ചെയ്തു നിരവധി പേരില്‍ നിന്നും പണംതട്ടിയെടുത്ത കേസിലെ പ്രതിയായ ഇരിട്ടി വളളിത്തോട് സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി റിസോര്‍ട്ടില്‍ ബന്ദിയാക്കി പാര്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തെ ഇരിട്ടി പൊലീസ് പിടികൂടി.

വയനാട് ജില്ലയിലെ തലപ്പാടി റിസോര്‍ട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതികള്‍ മുഴക്കുന്ന് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ തില്ലങ്കേരി സ്വദേശികളാണ്. ഏഴംഗ ക്വട്ടേഷന്‍സംഘമാണ് വയനാട് തലപ്പുഴയിലെ റിസോര്‍ട്ടില്‍ അറസ്റ്റിലായത്.

kannur

നിരവധി വിസാ തട്ടിപ്പ് കേസിലെ പ്രതിയായ വള്ളിത്തോട് നിരങ്ങന്‍ചിറ്റയിലെ പെരിങ്ങളം മേലയില്‍ വീട്ടില്‍ അനില്‍കുമാറി (43)നെ കഴിഞ്ഞ ദിവസം വളളിത്തോട തട്ടിക്കൊണ്ടുപോയ കേസിലാണ് പുന്നാട് താവിലക്കുറ്റിയിലെ സുനില്‍കുമാര്‍ (34), തില്ലങ്കേരി സ്വദേശി രഞ്ചിത്ത് (34), കീഴൂര്‍ക്കുന്നിലെ സുരേഷ് ബാബു (38), തില്ലങ്കേരിയിലെ വരുണ്‍ (വാവ-30), പടിക്കച്ചാലിലെ നിതിന്‍ (28), മനീഷ് പടിക്കച്ചാല്‍ (29) എന്നിവരും തലപ്പുഴയില്‍ സംഘത്തിന് ഒളിത്താവളം ഒരുക്കിയ മാനന്തവാടിയിലെ പ്രജിന്‍ലാല്‍ (26) എന്നിവരുമാണ് പിടിയിലായത്.

ഇരിട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, സിപിഒമാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ സംഘത്തെ കണ്ട തലപ്പുഴയിലെ റിസോര്‍ട്ട് ജീവനക്കാര്‍ തലപ്പുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്തപ്പോള്‍ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇരിട്ടി പൊലീസെത്തിയത്.

അനില്‍കുമാറിനെ തട്ടിക്കൊണ്ടുപോയതായി സഹോദരന്‍ അനൂപ് ചൊവ്വാഴ്ച ഇരിട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരിട്ടി പൊലിസ് അന്വേഷണമാരംഭിച്ചത്. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരില്‍നിന്ന് പണംതട്ടിയതായി അനില്‍കുമാറിനെതിരെ ഇരിട്ടി പൊലീസില്‍ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അനില്‍കുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്റെ പരാതിയില്‍ പറയുന്നു.

അനില്‍ കുമാറിന്റെ വീസാ തട്ടിപ്പിന് ഇരയായ കൊട്ടിയൂരിലെ യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലിസിന്റെ നിഗമനം. ഇയാള്‍ ഉള്‍പ്പെടെ സംഭവത്തില്‍ മറ്റ് നാല് പേരെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ തില്ലങ്കേരിയിലെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന ആരോപണമുണ്ട്. ഇവര്‍ മറ്റുകേസുകളില്‍ പ്രതിയാണോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+