തൊഴില്‍തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വധിക്കാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘം ഇരിട്ടിയിൽ അറസ്റ്റിൽ!
കണ്ണൂര്‍: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ തൊഴിലാളിയുടെ കാല്‍ കാറിലെത്തി തല്ലിയൊടിച്ച അഞ്ചംഗ ആര്‍.സ്.എസ് ക്വട്ടേഷന്‍ സംഘയാണ് ഇരിട്ടി പൊലിസ് അറസ്റ്റുചെയ്തത്. ഇന്റീരിയര്‍ ഡെക്കറേഷന്‍ തൊഴില്‍ മേഖലയിലെ മറ്റൊരാള്‍ക്കായി ക്വട്ടേഷന്‍ എടുത്ത സംഘമാണ് പിടിയിലായത്.
ഉളിക്കലില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തുന്ന ഷൈന്‍മോനെ (35)യാണ് സംഘം ആക്രമിച്ചത്. ശിവപുരം സ്വദേശികളായ മുരിക്കിന്‍ ഹൗസില്‍ സി. പ്രവീണ്‍ (27), നന്ദനത്തില്‍ പി.പി ജനീഷ് (30), ലിജിന്‍ നിവാസില്‍ എം. ലിജിന്‍ (30), ആയിത്തറ മമ്പറം വടക്കേകരമ്മല്‍ വി. ഷിബിന്‍ രാജ് (24), പടിക്കച്ചാലിലെ പി.പി ലിജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ക്രിമിനല്‍ കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലിസ് പറഞ്ഞു.

കഴിഞ്ഞമാസം 16ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. എടക്കാനത്ത് ഒരു പണിയുïെന്ന് പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം കാറില്‍ കാത്തുനില്‍ക്കുകയായിരുന്ന സംഘം ബൈക്കില്‍ വരികയായിരുന്ന ഷൈമോനെ തടഞ്ഞു നിര്‍ത്തി കമ്പിവടികളും മറ്റും കൊï് കാല്‍ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് കൃത്യം നടത്താനായി പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു 1,80,000 രൂപ പ്രതികള്‍ കൃത്യത്തിന് ശേഷം കൈപ്പറ്റിയതായും പൊലിസ് പറഞ്ഞു. പിടികൂടിയ പ്രതികളില്‍ പലരും നിരവധി കേസുകളില്‍ പ്രതികളാണ്.












Click it and Unblock the Notifications