നരേന്ദ്രമോദി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഭരണാധികാരി: ആര്‍.ശിവസുന്ദര്‍
കണ്ണൂര്‍: നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നതെന്ന് കര്‍ണാടകയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആര്‍. ശിവസുന്ദര്‍ പറഞ്ഞു. കണ്ണൂര്‍ ജവര്‍ഹര്‍ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന എം. എന്‍ വിജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണിക്കല്‍ മുതലാളിത്തമാണ് ഏറ്റവും വലിയ അപകടമെന്ന് നേരത്തെ തിരിച്ചറിഞ്ഞ ചിന്തകരിലൊരാളായിരുന്നു എം, എന്‍ വിജയന്‍.
രാജ്യത്ത് പിടിമുറുക്കുന്ന ബ്രാഹ്മണിക്കല്‍ മുതലാളിത്വത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ദളിതരും,സ്ത്രീകളും ഒ.ബി.സിക്കാരുമാണ്. ക്യാപറ്റിലസത്തിന്റെ ഐഡിയോളജിയും ജാതികളോട് സന്ധി ചെയ്തുമാണ് അതുവളരുന്നത്. ഹിന്ദുത്വഫാസിസം സാമ്പത്തികമായി രാജ്യത്തെ ക്ഷീണിപ്പിക്കുക മാത്രമല്ല ദേശീയ ഭീഷണിയുമായി മാറികഴിഞ്ഞു. അദൃശ്യമായ അടിയന്തിരാവസ്ഥയാണ് രാജ്യത്ത് ഇവര്‍ നടപ്പിലാക്കുന്നത്.

വലിയ വികസനങ്ങളെ കുറിച്ചു പറയുമ്പോഴും പട്ടിണിസൂചികയില്‍ ഇന്ത്യവളരെ പിന്നോട്ടുപോയെന്ന കണക്കുകള്‍ പുറത്തുവരികയാണ്. സുസ്ഥിര ഫാസിസാണ് ആര്‍. എസ്. എസ് രാജ്യത്ത് നടപ്പിലാക്കുന്നത്. രണ്ടാംലോകമഹായുദ്ധത്തോടെ ഫാസിസം ഇല്ലാതായിട്ടില്ല. ഫാസിസമെന്ന ചിന്താപദ്ധതി മറ്റുപലരൂപങ്ങളില്‍ നിലനില്‍ക്കുകയാണ്. ഫാസിസ്റ്റ ചിന്തകള്‍ പേറുന്ന വലതു പാര്‍ട്ടികള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അധികാരത്തില്‍ വരികയാണ്. ഈ ചിന്താധാരയില്‍ മോദിക്ക് രണ്ടാമാനായി രാഹുല്‍ ഗാന്ധിയെയും മൂന്നാമനായി പിണറായി വിജയനെയും മാറ്റാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്.
കര്‍ണാടകയില്‍ ഭാരത്് ജോഡോ യാത്ര നടത്തിയ രാഹുല്‍ ടിപ്പുസുല്‍ത്താന്റെ സ്മാരകമുള്‍പ്പെടുന്ന ശ്രീരംഗപട്ടണം സന്ദര്‍ശിച്ചില്ല. ആം ആദ്മി പാര്‍ട്ടിയുടെയടക്കം രാഷ്ട്രീയ പ്രചരണജാഥകള്‍ അയോധ്യയില്‍ നിന്നും എന്തിനാണ് തുടങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. വിശപ്പിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു. 2016-നോട്ടുനിരോധനവും ജി. എസ്. ടി. നടപ്പാക്കലും കൊവിഡും കാരണം രാജ്യത്ത് ദാരിദ്ര്യം നടമാടിയപ്പോഴും വീണ്ടും അധികാരത്തില്‍ വരാന്‍ നരേന്ദ്രമോദിയെ സഹായിച്ചത് ആര്‍. എസ്. എസിന്റെ സൂക്ഷ്മ നീക്കങ്ങളാണ്. കോടതികള്‍ യു. എ. പി. എ ചുമത്തി ആളുകളെ ജയിലില്‍ അടയ്ക്കുമ്പോള്‍ പൊലിസിന്റെ ഭാഗം മാത്രമേ കേള്‍ക്കുന്നുള്ളൂ. ഭീമകൊറഗസംഭവത്തിലും ജി. എം സത്യസായിബാബയുടെ ജാമ്യം 180ദിവസത്തിനു ശേഷം റദ്ദാക്കിയതും ഇതിനു തെളിവാണെന്ന് ശിവസുന്ദര്‍ ചൂണ്ടിക്കാട്ടി.
എം.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. എ.കെ നരേന്ദ്രന്‍ അധ്യക്ഷനായി. എന്‍.പി ചേക്കുട്ടി, എം. എം സോമശേഖരന്‍, ഡോ. ആസാദ് എന്നിവര്‍ സംസാരിച്ചു. പി.പി മോഹനന്‍ സ്വാഗതവും എം.ബിജുനന്ദിയും പറഞ്ഞു.












Click it and Unblock the Notifications