കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി മുപ്പതിനായിരം കോടി കൊള്ളയടിച്ചു അനില്‍ അംബാനിക്ക് നല്‍കി: രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സാമ്പത്തികത്തകര്‍ച്ചയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി രാജ്യത്തെ വിഭജിക്കുകയാണെന്നും കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാജ്യം മൂന്ന് പ്രശ്‌നങ്ങളെയാണ് നേരിടുന്നത്. ഒന്ന് സാമ്പത്തിക വ്യവസ്ഥിതിയുടെ തകര്‍ച്ച. നരേന്ദ്ര മോദിയുടെ നയങ്ങള്‍ മൂലമുണ്ടായ തൊഴിലില്ലായ്മ, നോട്ട് അസാധുവാക്കല്‍, ഗബ്ബര്‍സിങ് ടാക്‌സ് തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനത്തെ ബാധിച്ചുവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

ബിജെപിക്ക് മാസ്റ്റര്‍ സ്ട്രോക്ക്! സഖ്യകക്ഷിയിലെ പ്രബല നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു! ബിജെപിക്ക് മാസ്റ്റര്‍ സ്ട്രോക്ക്! സഖ്യകക്ഷിയിലെ പ്രബല നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!

രണ്ടാമത്തെ പ്രശ്‌നം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണ്. നിരവധി കര്‍ഷകരാണ് അവഗണനയെ തുടര്‍ന്ന് ആത്മഹത്യചെയ്യുന്നത്. മോദി വ്യക്തിപരമായി ചെയ്ത അഴിമതിയാണ് മൂന്നാമത്തെ പ്രശ്‌നം. 30,000 കോടി രൂപയാണ് ഇന്ത്യക്കാരില്‍ നിന്ന് കൊള്ളയടിച്ച് അനില്‍ അംബാനിക്ക് മോദി നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

rahul23232

പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് ദേശവിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറയാന്‍ സാധിക്കുക. രാജ്യത്തെ വിഭജിക്കുക എന്നതാണ് ഏറ്റവും വലിയ ദേശവിരുദ്ധത. 27000 യുവാക്കള്‍ക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാര്‍ഷികമേഖലയെ നശിപ്പിക്കുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുന്നു. ഇത് ദേശദ്രോഹമാണ്. രാജ്യത്തിന്റെ 30,000 കോടി അനില്‍ അംബാനിക്ക് നല്‍കിയത് ദേശദ്രോഹമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ അനുവദിക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കണം. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്നും രാഹുല്‍ പറഞ്ഞു.

നിങ്ങളെന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്ത്. കേരളത്തിലെയും ഒഡീഷയിലെയും ഡല്‍ഹിയിലെയും ഉള്‍പ്പെടെയുള്ള പ്രാദേശിക, ദേശീയ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍ കേസിലെ സുപ്രീംകോടതി വിധിയെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അതേപ്പറ്റി പ്രതികരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി.

ജീവിതത്തില്‍ ഇന്നേവരെ വിമാനം നിര്‍മിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് കടം മൂലം ജയിലില്‍ പോകേണ്ടിയിരുന്ന അവസ്ഥ സഹോദരനാല്‍ ഒഴിവാക്കി കിട്ടിയ ഒരാള്‍ക്ക് ലോകത്തിലേറ്റവും വലിയ പ്രതിരോധ കരാര്‍ നല്‍കിയതെന്തിനാണെന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയേ പറ്റു. അദ്ദേഹത്തെ അനില്‍ഭായ് എന്ന് വിളിക്കുന്നതുകൊണ്ടു മാത്രമാണോ, അത് മാത്രമാണോ അനില്‍ അംബാനിയുടെ യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മറുപടി. ദൗര്‍ബല്യത്തില്‍ നിന്നാണ് എല്ലാത്തരത്തിലുമുള്ള അക്രമങ്ങളും ഉണ്ടാകുന്നത്. കോണ്‍ഗ്രസ് കരുത്തിലാണ് വിശ്വസിക്കുന്നത്. ആളുകളെ കൊല്ലുന്നതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല- രാഹുല്‍ വ്യക്തമാക്കി.

English summary
Rahul Gandhi against Narendra Modi and Anil Ambani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X