Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തെആവേശകടലാക്കി രാഹുല്‍ ഗാന്ധിയെത്തി. കൊടും വെയിലിനെയും ചൂടിനെയും അവഗണിച്ചു കൊണ്ടു രാഹുല്‍ ഗാന്ധിയെ കാണാന്‍ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് കണ്ണൂര്‍ നഗരത്തിലെജവഹര്‍‌സ്റ്റേഡിയത്തിലെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം വിതറി കൊണ്ടു ആവേശകരമായ പ്രസംഗമാണ് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയായ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

കേരള മുഖ്യമന്ത്രിയെ ഏന്തു കൊണ്ടാണ് ഇ.ഡി.യും സി.ബി.ഐയും ചോദ്യം ചെയ്യാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും 24 മണിക്കൂറും വിമര്‍ശിക്കുമ്പോള്‍ തനിക്കെതിര 24 മണിക്കൂറും വിമര്‍ശിക്കുകയാണ് കേരള മുഖ്യമന്ത്രി.

rahul-gandhi

ഇക്കാര്യം ജനങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യയിലെ രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ജയിലില്‍ അടച്ചിരിക്കുകയാണ് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ കേരള മുഖ്യമന്ത്രിയെ തേടി കേന്ദ്ര ഏജന്‍സികള്‍ എത്തിയിട്ടില്ല. പദപ്രശ്‌നം പോലെ ഈ കാര്യത്തില്‍ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല.

56 മണിക്കൂറാണ് തന്നെ ഇഡി ചോദ്യം ചെയ്തത്. മോദിയെയും അദാനിയെയും വിമര്‍ശിച്ചു പാര്‍ലമെന്റില്‍ പ്രസംഗിച്ചതിനാല്‍ ഡല്‍ഹിയില്‍ താമസിക്കുന്ന വീടും പാര്‍ലമെന്റിലെ കസേരയും നഷ്ടമായി. എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ കസേര തൊടാന്‍ അവര്‍ ഇന്നുവരെ തയ്യാറായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ് രാജ്യത്തെ ഇഡിയും സിബിഐയും ഇതിനെ പിടിച്ചെടുക്കുക വഴി ജനാധിപത്യത്തെ തകര്‍ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഷ ഒരു ചരിത്രം എന്നിവ അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഓരോരുത്തരെയും അപമാനിക്കുകയാണ്.

മലയാളം എന്നത് വെറും ഒരു ഭാഷ മാത്രമല്ല. കോണ്‍ഗ്രസ് ചെയ്യാന്‍ പോകുന്നത് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലെയും ഒരു സത്രീയെ തിരഞ്ഞെടുത്ത് ഒരു ലക്ഷം ഒരു വര്‍ഷം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളിലും ജോലി റെപ്പാക്കും.

അങ്കണവാടി ആശ പ്രവര്‍ത്തകര്‍ക്കും ശമ്പളം ഇരട്ടിയായി കൂട്ടും. 30 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ രാജ്യത്തുണ്ട്. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ കരാര്‍ ജോലികള്‍ പൂര്‍ണ്ണമായും റദ്ദാക്കി സ്ഥിര നിയമനം കൊണ്ടുവരും ഓരോ ബിരുദ ധാരികള്‍ക്കും തൊഴില്‍ പരിശീലനം ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി.

കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍, കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രമേശ് ചെന്നിത്തല , കെ.എം ഷാജി, അബ്ദുറഹിമാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരിഎന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ എത്തിയത്. ഒന്നര മണിക്കൂര്‍ വൈകിയാണ് രാഹുല്‍ ബീഹാറില്‍ നിന്നുമെത്തിയതെങ്കിലും ആവേശകരമായാണ് കൈയ്യടികളോടെ വന്‍ ജനാവലി സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+