കണ്ണൂര്‍ വിമാനത്താവളത്തില്‍ കാന്തപുരം- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച: രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന്!
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി രാഹുല്‍ഗാന്ധി അവിചാരിതമായി കണ്ടുമുട്ടി. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍ എത്തുന്നതിനു മുന്‍പ് ഉച്ചയ്ക്ക് 12.45ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കണ്ണൂരില്‍ വിമാനമിറങ്ങിയിരുന്നു. അജ്മീറില്‍ നിന്നാണ് കാന്തപുരമെത്തിയത്. വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധിയുണ്ടെന്നറിഞ്ഞ കാന്തപുരം രാഹുലിനടുത്തെത്തുകയും കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും തമ്മില്‍ സംസാരിച്ചില്ലെന്നു കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് പിന്നീട് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്കു ശേഷം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നും പുറത്തുവന്ന് പ്രവര്‍ത്തകരോട് കൈവീശി യാത്രപറഞ്ഞ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നതനായി കാസര്‍കോട്ടെക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍ കണ്ണൂര്‍ വിമാനത്താവളവും പരിസരവും സി. ഐ. എസ്. എഫിന്റെയും പൊലിസിന്റെയും ശക്തമായ സുരക്ഷാവലയത്തിലായിരുന്നു.












Click it and Unblock the Notifications