കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; കണ്ണൂരടക്കം 7 ജില്ലകളിൽ പര്യടനം നടത്തും, കനത്ത സുരക്ഷ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയും എഐസിസി പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി 16ന് കണ്ണൂരിലെത്തും. അന്നേ ദിവസം വൈകുന്നേരം മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി കണ്ണൂര്‍ പൊലിസ് പരേഡ്ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. 16ന് രാത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് രാഹുല്‍ ഗാന്ധി താമസിക്കുക. തുടര്‍ന്ന് 17ന് രാവിലെ എട്ടു മണിക്ക് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ വച്ച് യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കും.

അവിടെ നിന്നും അദ്ദേഹം വയനാട്ടിലേക്കു പോകുമെന്നാണ് സൂചന. കണ്ണൂരില്‍ റോഡ് ഷോ നടത്തുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. അതീവ സുരക്ഷാക്രമീകരണങ്ങളാണ് രാഹുല്‍ ഗാന്ധിക്കായി കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സുരക്ഷാ സേനയും പൊലിസും കണ്ണൂര്‍ ഗസ്റ്റ് ഹൗസിലും പൊലിസ് മൈതാനിയിലും പരിശോധന നടത്തി.

Read more: ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക

rahul

ബോംബ് സ്‌ക്വാഡ് സംഘം പരിശോധന നടത്തി. രാഹുല്‍ വന്നിറങ്ങുന്ന 16ന് കണ്ണൂരില്‍ കനത്തസുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. യുഡിഎഫ് നേതൃയോഗം നടക്കുന്ന താണയിലെ സാധുകല്യാണ മണ്ഡപത്തിലും സുരക്ഷയൊരുക്കും.

അവിടെ നടക്കുന്ന നേതൃയോഗത്തില്‍കെപിസിസി, ഡിസിസി ഭാരവാഹികളും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മാരും, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരും യുഡിഎഫ് സംഘടനയിലെ പ്രധാന കക്ഷിനേതാക്കളും പങ്കെടുക്കും. വിവിധ സംഘടനാ നേതാക്കള്‍ രാവിലെ 7.30ന് മുന്‍പ് യോഗം നടക്കുന്ന സാധു കല്യാണമണ്ഡപത്തില്‍ എത്തിച്ചേരണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥികൂടിയ രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi will visit Kannur tpmorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X