രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും; മൂന്ന് മണിക്കൂര്‍ മാത്രം, ഒരു മണിക്ക് തിരിച്ചുപോകും
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 10 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 1 മണിക്ക് തിരിച്ചുപോകുമെന്നാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അമ്മ കെസി ജാനകിയമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുടുംബത്തെ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.
രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള നേതാവും അദ്ദേഹത്തിന്റെ വിശ്വസ്തനുമാണ് കെസി വേണുഗോപാല്‍. കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി മടങ്ങും. മറ്റു പരിപാടികളൊന്നും ആലോചനയില്ലെന്നാണ് വിവരം. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലെത്തി അല്‍പ്പനേരം വിശ്രമിക്കും. ശേഷം പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കാന്‍ കാര്‍ മാര്‍ഗം എത്തും.
Recommended Video
കെസി വേണുഗോപാലിന്റെ അമ്മ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 80 വയസായിരുന്നു. കൊറോണ രോഗം ബാധിച്ച് ചികില്‍സയിലിരിക്കെയാണ് മരണം. കണ്ണൂര്‍ കിംസ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി ചികില്‍സയിലായിരുന്നു. ശ്വാസം തടസം അനുഭവപ്പെട്ടതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.