അടച്ചുപൂട്ടിയ തളിപറമ്പ് നഗരത്തിലെ റെയില്‍വേ ബുക്കിങ് കൗണ്ടര്‍ തുറന്നു
തളിപറമ്പ്: ജനകീയ ആവശ്യം അതിശക്തമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് നഗരത്തില്‍ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ തുറന്നു. തളിപ്പറമ്പ് താലൂക്കോഫിസ് കോംപൗണ്ടിലെ താത്കാലികമായി അടച്ചു പൂട്ടിയ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ദിവസനേ നിരവധി പേര്‍ മലയോരത്തില്‍ നിന്നടക്കം ആശ്രയിക്കുന്ന കേന്ദ്രം അടച്ചു പൂട്ടിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ റെയില്‍വേ റിസര്‍വ്വേഷന്‍ കൗണ്ടറില്‍ നിന്നും തത്ക്കാല്‍ ടിക്കറ്റ് നല്‍കുന്നതിനിടയില്‍ ഒരാള്‍ക്ക് ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് അറിയാതെ നല്‍കിയിരുന്നു. കൗണ്ടറില്‍ തത്ക്കാല്‍ ടിക്കറ്റിന് നീണ്ട നിരയാണ് പലപ്പോഴും ഉണ്ടാവാറുള്ളത്. ഇതിനിടയിലാണ് ഇത്തരമൊരു പിശക് സംഭവിച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥ സംഘം തളിപ്പറമ്പിലെത്തി കൗണ്ടറിലെ മുഴുവന്‍ രേഖകളും പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എങ്കിലും കൗണ്ടര്‍ താത്കാലികമായി അടച്ചു പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം കൗണ്ടര്‍ തന്നെ പൂട്ടിയത് ജനങ്ങളില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ദിവസനേ നിരവധി പേര്‍ മലയോരത്തിനിന്നടക്കം ആശ്രയിക്കുന്ന കേന്ദ്രമാണ് ഇത്.
അതിനാല്‍ റെയിവേ വിഭാഗം വേഗത്തില്‍ അന്വേഷണം നടത്തി തെറ്റു ചെയ്യ്ത ഉദ്യോഗര്‍ക്കെതിരെ ശക്ത നടപടിയെടുക്കുകയും, സാധാരണക്കാര്‍ക്ക് ആശ്രയമായ ടിക്കറ്റ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നഭ്യര്‍ത്ഥിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മറ്റ് സംഘടനകളും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് റിസര്‍വ്വേഷന്‍ കൗണ്ടര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ റെയില്‍വേ അധികാരികള്‍ അനുമതി നല്‍കിയത്.












Click it and Unblock the Notifications