Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുദിവസം രണ്ടു തവണ റെയില്‍വേ ഗേറ്റ് തകര്‍ന്നു; പൊറുതിമുട്ടി ജനങ്ങള്‍, പുനസ്ഥാപിച്ചു

തലശേരി: ചെറുകാറ്റടിച്ചാല്‍ പോലും തകര്‍ന്നു വീഴുന്ന താഴെചൊവ്വ റെയില്‍വേഗേറ്റുകൊണ്ടു ജനം പൊറുതിമുട്ടി. രണ്ടു തവണയായി തകര്‍ന്നു വീണ കണ്ണൂര്‍-തലശേരി റോഡിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റ് ചൊവ്വാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണി നടത്തി റെയില്‍വേ അധികൃതര്‍ പുനസ്ഥാപിച്ചു. ഇതോടെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതവും പുനരാരംഭിച്ചു.

ലോറിയിടിച്ചു തകര്‍ന്ന റെയില്‍വേ ഗേറ്റ് തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെ പുന:സ്ഥാപിച്ചുവെങ്കിലും കണ്ടയ്നര്‍ ലോറിയിടിച്ചു രാത്രി എട്ടരയോടെ തകരുകയായിരുന്നു.

1

തിങ്കളാഴ്ച്ച പകല്‍ മുഴുവന്‍ ഗതാഗതം മുടങ്ങിയ കണ്ണൂര്‍-തോട്ടട-തലശേരി റൂട്ടില്‍ ഇതോടെ ഗതാഗതം മുടങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് മംഗളൂരിലെക്കുള്ള മെയില്‍ കടന്നു പോകുന്നതിനായി റെയില്‍വേ ഗേറ്റ് താഴ്ത്തികൊണ്ടിരിക്കവേയാണ് തലശേരി ഭാഗത്തും നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് പാളത്തിന്റെ താഴെ ചൊവ്വ ടൗണ്‍ ഭാഗത്തുള്ള ഗേറ്റില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് പൊട്ടിവീണു. ഉടനെ പൊലിസ് കൂറ്റന്‍ ചങ്ങല ഉപയോഗിച്ചു പാളങ്ങളുടെ ഇരുവശവും കെട്ടി ഗതാഗതം തടയുകയായിരുന്നു.

വൈകുന്നേരം ആറരയോടെയാണ് ഈ റൂട്ടില്‍ ഗതാഗതം പുന:സ്ഥാപിച്ചത്. അതുവരെ താഴെചൊവ്വ-കിഴുത്തളളിവരെയാണ് ഗതാഗതം തിരിച്ചുവിട്ടത്. വാഹനങ്ങള്‍ മുഴുവന്‍ ബൈപ്പാസ് - ഓവു പാലം വഴി പോയതുകാരണം ദേശീയ പാത വികസന പ്രവൃത്തികള്‍ നടക്കുന്ന കിഴുത്തള്ളിയിില്‍ വന്‍ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

തിങ്കളാഴ്ച്ച രാത്രി 8.20ന് വീണ്ടും കണ്ടൈയ്നര്‍ ലോറില്‍ ഗേറ്റില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നര താഴെചൊവ്വ റെയില്‍വേ ഗേറ്റ് അടക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് രാത്രി വൈകി ചങ്ങല ഉപയോഗിച്ചു ഗേറ്റ് പൂട്ടിയിട്ടു. തലശേരി ഭാഗത്തു നിന്നെത്തിയ ഉയരം കൂടിയ കണ്ടൈയ്നര്‍ ലോറിയുടെ മുകള്‍ ഭാഗം തുറന്നിരുന്ന ഗേറ്റില്‍ ഇടിച്ചു ഗേറ്റ് ഒടിഞ്ഞതാണ്്കാരണം

കണ്ണൂര്‍-തോട്ടട -തലശേരി റൂട്ടിലെ ഗതാഗതം താഴെചൊവ്വ -കിഴുത്തള്ളി- ഓവുപാലം വഴിയും തിരിച്ചുവിടുകയായിരുന്നു. താഴെചൊവ്വയിലെ റെയില്‍വേ ഗേറ്റിനു മുകളിലൂടെ മേല്‍പ്പാലം വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇതുമല്ലെങ്കില്‍ റെയില്‍വേ ഗേറ്റിന് സമീപത്തു അണ്ടര്‍പാസെങ്കിലും പണിയണമെന്നാണ് യാത്രാക്കര്‍ പറയുന്നത്. ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ താഴെചൊവ്വ മുതല്‍ ദേശീയ പാതയിലെ കിഴുത്തള്ളി ബൈപ്പാസ് വരെ ഒരുസമയം ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാന്‍ കഴിയുന്നുള്ളൂ. അതിനാല്‍ ഈ റൂട്ടില്‍ ഗതാഗതകുരുക്ക് അതിശക്തമായി തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+