കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍- ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്: 18ന് റെയില്‍വേ ഉന്നതതലയോഗത്തില്‍ ചര്‍ച്ചയാകും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് റെയില്‍വേ നിര്‍ത്തല്‍ ചെയ്ത കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് സമയക്രമം പുതുക്കി ഓടിച്ചാല്‍ ഒരൊറ്റ ട്രെയിന്‍ സര്‍വീസ് കൊï് മലബാറിലെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ക്ക് പരിഹാരമാവുമെന്ന് യാത്രക്കാര്‍. 18ന് നടക്കുന്ന റെയില്‍വേ ഉന്നതതല യോഗത്തില്‍ ഈക്കാര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കേരള-കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കി.

<br>പെട്രോൾ- ഡീസൽ വിലയിൽ വർധനവെന്ന് റിപ്പോർട്ട്: സൌദി അരാംകോയിലെ ഡ്രോൺ ആക്രമണത്തോടെയെന്ന്!!!
പെട്രോൾ- ഡീസൽ വിലയിൽ വർധനവെന്ന് റിപ്പോർട്ട്: സൌദി അരാംകോയിലെ ഡ്രോൺ ആക്രമണത്തോടെയെന്ന്!!!

കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ പുതുക്കിയ സമയക്രമത്തില്‍ ഓടിച്ചാല്‍ ഉത്തര മലബാറിലെ യാത്രാപ്രശ്‌നത്തോടൊപ്പം ദക്ഷിണ മലബാറിനും റെയില്‍വേക്കും പ്രയോജനവും നിരവധി പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഒറ്റയടിക്ക് പരിഹരിക്കാവുന്നതുമാണെന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍-കാസര്‍കോട്-ബൈന്തൂര്‍ സര്‍വ്വീസ് നടത്തിയ പാസഞ്ചര്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ ഭാഗത്തു നിന്നുള്ള പാസഞ്ചറുമായി ക്ലബ്ബ് ചെയ്ത് ദീര്‍ഘദൂര പാസഞ്ചറായി സര്‍വ്വീസ് നടത്തിയാല്‍ യാത്രക്കാര്‍ക്ക് പ്രയോജനകരവും റെയില്‍വേക്ക് സാമ്പത്തിക നേട്ടവും ഉണ്ടാകും. കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ പുനസ്ഥാപിച്ച് തൃശൂര്‍ - കണ്ണൂര്‍ (56603) പാസഞ്ചറുമായി ക്ലബ്ബ് ചെയ്തു ബൈന്തൂരിലേക്കും ബൈന്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ (56602) പാസഞ്ചറുമായി ക്ലബ്ബ് ചെയ്ത് ഷൊര്‍ണൂരിലേക്കും സര്‍വ്വീസ്സ് നടത്തണം.

train-15686405

രാവിലെ 5.55നു തൃശൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ പാസഞ്ചര്‍ (56603) 12.15നു കണ്ണൂരില്‍ എത്തി ബൈന്തൂരിലേക്ക് സര്‍വ്വീസ് നടത്തണം. ഇത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിക്ക് മംഗളൂരു ഭാഗത്തേക്ക് കണക്ഷന്‍ ട്രെയിനാകും. ഉച്ചയ്ക്ക് ശേഷം 2.45നു കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56602) പകരം രാവിലെ ഏഴിനു ബൈന്തൂരില്‍ നിന്ന് തന്നെ പുറപ്പെട്ട് 1.45നു കണ്ണൂര്‍ എത്തിയാല്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റിക്ക് കണക്ഷന്‍ ട്രെയിനാകും. കൂടുതല്‍ എഞ്ചിനോ മറ്റോ ഇല്ലാതെ നിലവിലുïായിരുന്നവ തന്നെ മതിയാകുമെന്നതാണ് റെയില്‍വേയ്ക്ക് ഗുണകരമാവുന്നത്. ഈ ഇന്റര്‍സിറ്റി ട്രെയിന്‍ മംഗളുരുവിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് താല്‍ക്കാലിക പരിഹാരവുമാകും.

English summary
Railway meeting on Kannur- Baindur train service on September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X