കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1190ലേറെ പേർ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി വിലയിരുത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ശക്തമായ മഴയിലുണ്ടായ ഉരുൾപൊട്ടലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഇരിട്ടി താലൂക്കിൽ എട്ടും പയ്യന്നൂർ താലൂക്കിൽ ഒന്നും തളിപ്പറമ്പ് താലൂക്കിൽ മൂന്നും തലശ്ശേരി താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ആകെ 1190ലേറെ പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്.

<strong>മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!</strong>മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!

ഇരിട്ടി വയത്തൂർ വില്ലേജിൽ അറബിക്കുളം (50 പേർ), പീടികക്കുന്ന് (8 പേർ), കോളിത്തട്ട് (40 പേർ), അയ്യൻകുന്ന് വില്ലേജിലെ കരിക്കോട്ടക്കരി സെന്റ് ജോർജ് യുപി സ്‌കൂൾ (268 പേർ), വാണിയപ്പാറ ഉണ്ണീശോ പള്ളി ഹാൾ (101 പേർ), കേളകം വില്ലേജിലെ കോളിത്തട്ട് ഗവ. എൽപി സ്‌കൂൾ (69 പേർ), കൊട്ടിയൂർ വില്ലേജിലെ മന്തഞ്ചേരി എസ്എൻഎൽപി സ്‌കൂൾ (213), നെല്ലിയോട് സെന്റ് ജോർജ് സൺഡേ സ്‌കൂൾ (200 പേർ), തളിപ്പറമ്പ് ചെങ്ങളായി ചെങ്ങളായി മാപ്പിള എൽപി സ്‌കൂൾ (22 പേർ), പന്നിയൂർ മഴൂർ എൽപി സ്‌കൂൾ (12 പേർ), വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപി സ്‌കൂൾ (45 പേർ), തലശ്ശേരി താലൂക്കിലെ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽപി സ്‌കൂൾ (39 പേർ), കണ്ടംകുന്ന് മെരുവമ്പായി യുപി സ്‌കൂൾ (27 പേർ), എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്.എസ്.എസ് (4 പേർ), പയ്യന്നൂർ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്കാ പള്ളി (92 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

parkkamala

ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ അമ്പായത്തോട് വനത്തിൽ ഇന്നലെ രാവിലെയോടെ ഉരുൾപൊട്ടലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് നേരത്തേ തന്നെ പ്രദേശവാസികൾക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സൈന്യവും ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗവും പ്രദേശത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അമ്പായത്തോട്, പാൽചുരം, കൊട്ടിയൂർ- കേളകം മേഖലകളിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ജനങ്ങൾക്കോ വീടുകൾക്കോ അപകടമുണ്ടായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ആളുകളെ താമസിപ്പിക്കുന്നതിനായി രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുവന്ന മരങ്ങൾ അമ്പായത്തോട് പാലത്തിൽ കുടുങ്ങിയതിനാൽ പാലം അപകടാവസ്ഥയിലാണ്.

തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ ബക്കളം ലക്ഷംവീട് കോളനിയിൽ വീട് നിലംപൊത്തി. ഗുരുതരമായി പരിക്കേറ്റ കമലം (84) എന്നവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ 14 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയൽപക്കങ്ങളിലേക്കും മാറ്റി. വെള്ളാട് വില്ലേജിൽ പാത്തൻപാറ തെക്കെ മുറിയിൽ ജോസഫിന്റെ വീട് കനത്ത മഴയിൽ പൂർണമായും തകർന്നു. ഇതേ വില്ലേജിൽ നാലു വീടുകളും ന്യൂനടുവിൽ വില്ലേജിൽ ഒരു വീടും ഭാഗികമായി തകർന്നു. എരുവേശ്ശി വില്ലേജിലെ കോട്ടക്കുന്ന് ബെന്നി എന്നയാളുടെ കിണർ ഭാഗികമായി ഇടിഞ്ഞുതാണു. ഇതേവില്ലേജിലെ ചുണ്ടക്കുന്ന് തൊട്ടിയാൽ സതീശന്റെ നിർമാണത്തിലിരിക്കുന്ന വീട് ഭാഗികമായി തകർന്നു.

കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് ചെറുപുഴ പഞ്ചായത്തിലെ ഇടക്കോളനിയിലെയും കാനംവയൽ കോളനിയിലെയും കുടുംബങ്ങളെ വ്യാഴാഴ്ച ക്യാമ്പിലേക്ക് മാറ്റിയത്. പുഴയിൽ വെള്ളം കയറിയതോടെ ഇടക്കോളനിയിലേക്കുള്ള മുളപ്പാലം ഒഴുകിപ്പോവുകയായിരുന്നു. ഇവിടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് താൽക്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. ഉദയഗിരി-ശാന്തിപുരം-അരിവിളഞ്ഞ പൊയിൽ റോഡിൽ കാലുങ്കിന്റെ അടിഭാഗം പൊട്ടിയതിനാൽ അങ്ങോട്ടുള്ള ഗതാഗതം നിരോധിച്ചു.

ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. ജില്ലാ കലക്ടർ മീർ മുഹമ്മദലി, ഡിഎംഒ കെ നാരായണ നായിക്, ഡെപ്യൂട്ടി കലക്ടർ (ഡിഎം) എൻ കെ അബ്രഹാം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളെടുക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താനും ക്രമസമാധാനം, വാഹനഗതാഗതം, ദുരിതാശ്വാസ സാധനങ്ങളുടെ സ്വീകരണവും വിതരണവും, ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കാൻ മന്ത്രി നിർദേശം നൽകി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുന്നതിനായി കുപ്പിവെള്ളവും ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും വസ്ത്രങ്ങളും കലക്ടറേറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥർ ഇവ വിവിധ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായും നിരവധി പേർ എത്തുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Rain continues to wreck havoc in different parts of Kannur district bringing the number of displaced person 1000 plus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X