കണ്ണൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി; ക്യാമ്പുകളില്‍ കഴിയുന്നത് രണ്ടായിരത്തോളം പേര്‍
കണ്ണൂര്‍: മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. കൊട്ടിയൂര്‍, വെള്ളാട്, കോളയാട് വില്ലേജുകളിലാണ് പുതുതായി ക്യാമ്പുകള്‍ തുടങ്ങിയത്. നേരത്തേയുണ്ടായിരുന്ന ചില ക്യാമ്പുകള്‍ ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോയതിനെ തുടര്‍ന്ന് ഒഴിവാക്കി.
നിലവില്‍ ഇരിട്ടി താലൂക്കില്‍ 12ഉം തളിപ്പറമ്പ് താലൂക്കില്‍ രണ്ടും തലശ്ശേരി താലൂക്കില്‍ രണ്ടും പയ്യന്നൂര്‍ താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 1993 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്.

ഇരിട്ടി വയത്തൂര്‍ വില്ലേജില്‍ അറബിക്കുളം (58 പേര്‍), പീടികക്കുന്ന് (8 പേര്‍), കോളിത്തട്ട് (40 പേര്‍), അയ്യന്‍കുന്ന് വില്ലേജിലെ കരിക്കോട്ടക്കരി സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ (318 പേര്‍), വാണിയപ്പാറ ഉണ്ണീശോ പള്ളി ഹാള്‍ (140 പേര്‍), കൊട്ടിയൂര്‍ വില്ലേജിലെ മന്തഞ്ചേരി എസ്എന്‍എല്‍പി സ്‌കൂള്‍ (218), നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ (228 പേര്‍), അമ്പായത്തോട് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍ (215 പേര്‍), കണ്ടപ്പനം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാള്‍ (94), കൊട്ടിയൂര്‍ നീണ്ടുനോക്കി ഐജെഎംഎച്ച്എസ്എസ് (198 പേര്‍), കോളാരി മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ (20 പേര്‍), കേളകം വില്ലേജിലെ കോളിത്തട്ട് ശാന്തിഗിരി ഗവ. എല്‍പി സ്‌കൂള്‍ (69 പേര്‍), തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍ (160 പേര്‍), വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപി സ്‌കൂള്‍ (110 പേര്‍), തലശ്ശേരി താലൂക്കിലെ എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്.എസ്.എസ് (5 പേര്‍), കോളയാട് പാലത്തുവയല്‍ ജിയുപി സ്‌കൂള്‍ (19 പേര്‍), പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്കാ പള്ളി (93 പേര്‍) എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെങ്ങളായി വില്ലേജില്‍ 80 ലേറെ പേര്‍ ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നുണ്ട്.
വ്യാഴാഴ്ച രാമന്തളി പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി പണ്ടാരവളപ്പില്‍ ഭാസ്‌ക്കരന്‍ മരണപ്പെട്ടതോടെ ജില്ലയില്‍ ഈ വര്‍ഷം മഴക്കെടുതിയെ തുടര്‍ന്നുള്ള മരണം 26 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം എരുവേശ്ശി കിഴക്കേപുരയില്‍ ഗോവിന്ദന്റെ മകള്‍ ഷീബ (30) കിണറില്‍ വീണ് മരിച്ചിരുന്നു.
അതേസമയം, ജില്ലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനായി ആരോഗ്യവകുപ്പ് വിവിധ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ, സഞ്ചരിക്കുന്ന മെഡിക്കല്‍ ടീം സന്ദര്‍ശിച്ച് ആവശ്യമായ വൈദ്യസഹായം നല്‍കിവരുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ്, ആശ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കുകയും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തതായും ഡിഎംഒ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിന് എല്ലാ പ്രധാന ആശുപത്രിക ളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലേക്ക് മടങ്ങുമ്പോള്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ നടപടികള്‍ സംബന്ധിച്ച് ക്യാമ്പുകളിലുള്ളവര്‍ക്ക് ബോധവല്‍ക്കരണം നല്‍കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications