കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാനനത്തിനോടുള്ള പ്രണയം തീരുന്നില്ല; പുതിയ ചിത്രത്തിനായി രാജമൗലി വീണ്ടും എത്തും, കണ്ണവത്തേക്ക്...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണവം കാടിനോടുള്ള പ്രണയം തീരാതെ വിഖ്യാത സംവിധായകന്‍ രാജമൗലി.ബാഹുബലി രണ്ടാം ഭാഗത്തിന് പിന്നാലെ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി സംവിധായകന്‍ രാജമൗലി കണ്ണവത്തേക്ക് വീണ്ടുമെത്തും. പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' അഥവാ 'ട്രിപ്പില്‍ ആര്‍' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനാണ് രാജമൗലി വീണ്ടും കേരളത്തിലെത്തുന്നത്. കണ്ണൂരിലെ കണ്ണവം വനത്തിലാണ് ചിത്രീകരണം. നേരത്തെ ബാഹുബലിരണ്ടാംഭാഗത്തിന്റെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു.

<strong>മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഓടിയെത്തി കോണ്‍ഗ്രസ്, പോരാട്ടം ഇഞ്ചോടിഞ്ച്, ഫോട്ടോഫിനിഷിലേക്ക്!!</strong>മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഓടിയെത്തി കോണ്‍ഗ്രസ്, പോരാട്ടം ഇഞ്ചോടിഞ്ച്, ഫോട്ടോഫിനിഷിലേക്ക്!!

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരന്മാരായാണ് ജൂനിയര്‍ എന്‍.ടി.ആറും. രാംചരണും ചിത്രത്തില്‍ എത്തുന്നത്. ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തും. ഈ ഫഌഷ് ബാക്ക് പറയാനാണ് കണ്ണവം വനത്തില്‍ രാജമൗലിയും സംഘവും വീണ്ടുമെത്തുന്നത്.

Rajamouli

വിദേശചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകും. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തും.

അച്ഛന്‍ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 ജനുവരി അവസാനവാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ രാജമൗലി കണ്ണവം കാട്ടില്‍ ബാഹുബലി ഷൂട്ടു ചെയ്തതുമായി ബന്ധപ്പെട്ടു ഏറെ വിവാദങ്ങളുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഷൂട്ടിങ് പരിസ്ഥിതിയെ നശിപ്പിക്കുമെന്നായിരുന്നു ആരോപണം. പരിസ്ഥിതി പ്രേമികളുടെ സംഘടനയാണ് സിനിമാചിത്രീകരണത്തിനെതിരെ തിരിഞ്ഞത്. ഇതിനെ വനംവകുപ്പിന്റെ സഹായത്തോടെ മറികടന്നാണ് ബാഹുബലിയുടെ രണ്ടാംഭാഗം ചിത്രീകരിച്ചത്.

English summary
Rajamaouli again came in Kannavam forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X