രാജീവ് ഗാന്ധി രാജ്യത്തിന്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരി: കെ.സുധാകരന്‍
കണ്ണൂര്‍: രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം കോണ്‍ഗ്രസ് സംസ്ഥാനമാകെ സദ്ഭാവനദിനമായി ആചരിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസിലും ജില്ലയിലെ മറ്റുപരിപാടികളിലും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
രാജ്യത്തിന്റെ കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം സദ്ഭാവനദിനത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന അനുസ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോയത് രാജീവ് ഗാന്ധി നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വിപ്ലവമായിരുന്നു. അന്ന് കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ കമ്പ്യൂട്ടറുമായി നടക്കുന്നു. രാജ്യ പുരോഗതിക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി കാട്ടിയ പാതയിലുടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു..പ്രൊഫ എ ഡി മുസ്തഫ ,അഡ്വ. ടി ഒ മോഹനന്‍ ,കെ സി മുഹമ്മദ് ഫൈസല്‍ ,വി വി പുരുഷോത്തമന്‍ ,രാജീവന്‍ എളയാവൂര്‍ ,റിജില്‍ മാകുറ്റി, അമൃത രാമകൃഷ്ണന്‍ ,വി പി അബ്ദുല്‍ റഷീദ് ,സുരേഷ് ബാബു എളയാവൂര്‍ ,സുദീപ് ജെയിംസ് ,അഡ്വ.റഷീദ് കവ്വായി ,ടി ജയകൃഷ്ണന്‍ ,പി മുഹമ്മദ് ഷമ്മാസ് ,പി ഇന്ദിര ,വിജില്‍ മോഹനന്‍ ,കെ പി സാജു ,കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,മനോജ് കൂവേരി , എം പി വേലായുധന്‍ , പി മാധവന്‍ മാസ്റ്റര്‍ ,സി ടി ഗിരിജ , കായക്കല്‍ രാഹുല്‍ ,കൂക്കിരി രാജേഷ് ,കല്ലിക്കോടന്‍ രാഗേഷ് ,കാട്ടാമ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും അഖിലേന്ത്യ കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന ശ്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു.
ഡി. സി.സി സെക്രട്ടറി സി.ടി. ഗിരിജ , ലിഷ ദീപക് , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഉഷ് അരവിന്ദ്, കെ.പി. പത്മിനി., ഉഷാകുമാരി കെ. ശ്രീജ , മഞ്ജുഷ , ഗീതു , ശാലിനി, സുമ, പ്രസന്ന , ലത തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയിലും അനസ്മരണയോഗത്തിലും പങ്കെടുത്തു












Click it and Unblock the Notifications