ദേശീയ പാതാ അതോറിറ്റി യോഗം വിളിച്ചു: നിരാഹാര സമരം ഉണ്ണിത്താന് അവസാനിപ്പിച്ചു
പയ്യന്നൂര്‍: ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നഗരത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ യു.ഡി.എഫിന്റെ നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. പ്രശ്നം പരിഹാരിക്കാന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ 26ന് ചര്‍ച്ച ചര്‍ച്ചയക്ക് വിളിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അറിയിച്ചു.
കാലിക്കടവ് മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയ പാതയുടെ തകര്‍ച്ച അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരവുമായി സ്ഥലം എം.പി രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തിയത്. മാസങ്ങളായി നിലനില്‍ക്കുന്ന പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ച് നടന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തില്‍ യു.ഡി.എഫിന്റെ വിവിധ നേതാക്കള്‍ പങ്കെടുത്തു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്മോഹന്‍ ഉണ്ണിത്താന് നാരങ്ങ നീര് നല്കി അവസാനിപ്പിച്ചു.

കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കാസര്‍കോട് പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയപാതയുടെ ശോചനീയാവസ്ഥ ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ജി. സുധാകരന് ഉറപ്പു നല്‍കിയതായും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിരാഹാര സമരത്തിന്റ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് ഉണ്ണിത്താന് നേരത്തെ നിവേദനം നല്‍കിയിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഉണ്ണിത്താന് അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications