രാജ്‌മോഹന്‍ ഉണ്ണിത്താനെ തടഞ്ഞ് കാറിനു കേടുവരുത്തി; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
തളിപറമ്പ്: കാസര്‍കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെയും കല്യാശേരി മണ്ഡലം തെരഞ്ഞെടുപ്പിന്റെ ചുമതലയുളള ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ കപ്പച്ചേരിയേയും സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറിന് കല്ലുകൊണ്ടു കേടുപാടുകള്‍ വരുത്തിയെന്ന പരാതിയില്‍ തളിപറമ്പ് പൊലിസ് അന്‍പതോളം സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചു.
പോളിങ് ദിവസം വൈകുന്നേരം നാലരയ്ക്ക് മുതുകുടയിലെ 98,99- പോളിങ് ബൂത്തുകള്‍ക്ക് പുറത്തായിരുന്നു സംഭവം. സി.പി. എം പ്രവര്‍ത്തകരായ എം.വി രാജീവ്, എം യമുന, മാക്കൂട്ടം രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കല്ലുകളും മെറ്റലുകളും ഉപയോഗിച്ച് അക്രമം നടത്തിയെന്ന രാജീവന്‍ കപ്പച്ചേരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

അതേസമയം സമയം പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ കാറമേല്‍ എഎല്‍പി സ്‌കൂളിലെ 78- നമ്പര്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫ് ബൂത്ത്് ഏജന്റ് വി.വി രഞ്ചിത്തിന്റെ പരാതിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായ 25 പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. വെളളൂര്‍ സ്വദേശികളായ നിതുല്‍ നാരായണന്‍, പ്രഭാകരന്‍, സനൂപ്, ലാലു, മാവിച്ചേരി രവി, വിനോദ് എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന പതിനെട്ടോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അന്യായമായി സംഘം ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചതായും ആയുധം കൊണ്ടു കഴുത്തി പോറലേല്‍പ്പിച്ചതായും രഞ്ചിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു. ചികിത്സയില്‍ കഴിയുന്ന രഞ്ചിത്തിനെ ആശുപത്രിയിലെത്തി മൊഴിയെടുത്ത ശേഷമാണ് പൊലിസ് കേസെടുത്തത്.
പിണറായി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കീഴത്തൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സ്‌കൂട്ടര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു. പോളിങ് ദിവസം രാത്രിയാണ് സംഭവം. മമ്പറം പൊയനാട്ടെ നന്ദനം വീട്ടില്‍ നരേന്ദ്രബാബുവിന്റെ സ്‌കൂട്ടറാണ് തകര്‍ത്തത്.ഇതിനു ശേഷം മൈലുളള മെട്ടയിലുളള വയലിലെ മുപ്പതോളം വാഴകളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. നരേന്ദ്രബാബുവിന്റെ പരാതിയിലാണ് പിണറായി പൊലിസ് കേസെടുത്തത്.












Click it and Unblock the Notifications