കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തന്റെ ഭൂരിപക്ഷം കണ്ട് ഇടതുപക്ഷം ഞെട്ടും; പോലിസ് നോക്കി നില്‍ക്കേയാണ് പിലാത്തറയില്‍ തന്നെ സിപിഎമ്മുകാര്‍ അക്രമിച്ചതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തില്‍ താന്‍ വിജയിക്കുന്ന ഭൂരിപക്ഷം കï് ഇടതുപക്ഷം ഞെട്ടുമെന്നും തന്റെ എക്‌സിറ്റ് പോള്‍ ഫലം പെട്ടിയിലുïെന്നും ഇപ്പോള്‍ ഭൂരിപക്ഷത്തെ കുറിച്ച് പറയുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തന്റെ ഭൂരിപക്ഷം വോട്ടിംങ് മെഷ്യനിലുണ്ട്. അത് തുറന്നാല്‍ വിജയിക്കുന്ന ഭൂരിപക്ഷമറിയാം. എന്തായാലും തന്റെ ഭൂരിപക്ഷം കണ്ട് ഇടതുപക്ഷം ഞെട്ടും. ഇപ്പോള്‍ തന്നെ സി.പി.എം തനിക്കു വേണ്ടി പണിയെടുത്തുവെന്ന് പറഞ്ഞ് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ്.

<strong>ദക്ഷിണ ദില്ലിയില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റും.... ബിജെപി മാറണമെന്ന് വോട്ടര്‍മാര്‍!!</strong>ദക്ഷിണ ദില്ലിയില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റും.... ബിജെപി മാറണമെന്ന് വോട്ടര്‍മാര്‍!!

തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതല്‍ പേര്‍ക്കെതിരേ സി.പി.എം നടപടിയെടുക്കേണ്ടി വരും. മുന്‍ എം.എല്‍.എമാര്‍ക്കെതിരേ പോലും നടപടിയെടുക്കേണ്ട അവസ്ഥ വരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിലും പിലാത്തറയില്‍ തന്നെ അക്രമിച്ച സംഭവത്തിലും കൂളിയാട് 48ാം നമ്പര്‍ ബൂത്തിലെ റീപോളിംങ് അട്ടിമറിക്കാന്‍ നടത്തിയ സംഭവത്തിലും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

Rajmohan Unnithan

പിലാത്തറയിലെ ബൂത്തില്‍ വോട്ടറായ ഷാലറ്റിന്റെ വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു. വോട്ടു ചെയ്യാന്‍ പോയ ഷാലറ്റിനോട് താങ്കളുടെ വോട്ട് മറ്റാരോ ചെയ്തുവെന്നും ബൂത്തില്‍ ഇരിക്കുവാനും പോളിംങ് ഓഫിസര്‍ ആവശ്യപ്പെടുകയായിരുന്നു. കുറേനേരമിരുന്ന ഷാലറ്റ് പിന്നീട് വോട്ടു ചെയ്യാനാകാതെ മടങ്ങി. ഈ സംഭവത്തില്‍ കൃത്യമായ ഗൂഡാലോചനയുണ്ട്. ഷാലറ്റിന് വോട്ട് ചെയ്യാനാവാതിരുന്നതിന് പിന്നില്‍ പോളിംങ് ഓഫിസര്‍ക്കും പ്രിസൈഡിംങ് ഓഫിസര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവണം. ഒരു വോട്ടറുടെ മൗലികാവകാശമാണ് വോട്ടവകാശം. ഇത് നിഷേധിക്കാന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംങ് നടക്കുമെന്ന് കലക്ടര്‍ തന്നെയാണ് തന്നെ ഫോണില്‍ കിട്ടാഞ്ഞതിനാല്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ വിളിച്ച് പറയുന്നത്. തുടര്‍ന്ന് തിരിച്ച് കലക്ടറെ വിളിച്ചപ്പോഴും അതു തന്നെയായിരുന്നു മറുപടി.

തിരക്കിട്ട് പ്രചാരണം ആരംഭിച്ചപ്പോഴാണ് കൂളിയാട് 48ാം നമ്പര്‍ ബൂത്തില്‍ റീപോളിംങ് ഇല്ലെന്ന് കലക്ടര്‍ അറിയിക്കുന്നത്. കൂളിയാട് ബൂത്തില്‍ ഒരു വോട്ട് മാത്രമേ കള്ളവോട്ടുള്ളൂവെന്നും അതിനാല്‍ റീപോളിംങ് ഇല്ലെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് കമ്മിഷനുമായി ബന്ധപ്പെട്ടാണ് റീപോളിംങ് നടത്താനുള്ള നടപടിയുïാക്കിയത്. ഇവിടെ റീപോളിംങ് നടക്കാതിരിക്കാന്‍ വലിയ ശ്രമമുïായിട്ടുï്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കമ്മിഷന്‍ നടപടിയെടുക്കണം.

തെരഞ്ഞെടുപ്പ് കമ്മിഷന് തെറ്റായ വിവരം കൈമാറിയവര്‍ക്കെതിരേ കര്‍ശന നടപടിയുïാവണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പൊലിസ് നോക്കി നില്‍ക്കേയാണ് പിലാത്തറയില്‍ തന്നെ സിപിഎമ്മുകാര്‍ അക്രമിച്ചത്. തന്നെ അക്രമിച്ചവരെയും എഷ്യാനെറ്റ് സംഘത്തെ അക്രമിച്ചവരേയും തനിക്കറിയാം. ഈ അക്രമികളെയെല്ലാം ഉടന്‍ അറസ്റ്റ് ചെയ്യണം. അക്രമം നടക്കുമ്പോള്‍ നോക്കുകുത്തികളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം. അക്രമിച്ചവരെയെല്ലാം തനിക്ക് നേരിട്ടറിയാം.

ഇവരുടെ ലിസ്റ്റുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സ്വന്തം വോട്ട് ചെയ്ത ഷാലറ്റിന്റെ വീടാക്രമിച്ചവരേയും തന്നെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തനും ബൂത്ത് ഏജന്റുമായിരുന്ന പത്മനാഭന്റെ വീടാക്രമിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തിലെ ഓരോ ബൂത്തിലും കള്ളവോട്ട് ചെയ്താല്‍ റീപോളിംങ് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, കെ.പി.സി.സി അംഗം കെ.വി ഗംഗാധരന്‍ സംബന്ധിച്ചു.

English summary
Rajmohan Unnithan's press meet in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X