കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്തരവാദിത്തം ഏറ്റെടുത്തത് ആത്മാർത്ഥമായെങ്കിൽ രാജിവെക്കണം: മുല്ലപ്പള്ളിക്കെതിരെ ഉണ്ണിത്താൻ

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായിട്ടാണെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉന്നയിച്ചിട്ടുള്ള ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കനത്ത പരാജയത്തെ തുടർന്ന്‌ കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെയാണ്‌ രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണവും പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ ഉണ്ണിത്താൻ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി; പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി; പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച ഉണ്ണിത്താൻ കൂട്ടു പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ലെന്നും കുട്ടിച്ചേർത്തു. ഒരാൾക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിക്കുന്നു. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ അതേ പടി തുടരുകയേ ഉള്ളു എന്നും ഉണ്ണിത്താൻ വിശദീകരിച്ചു.
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നും നേതൃ നിരയിൽ കാര്യമായ മാറ്റം വേണമെന്നും നേതാക്കൾ പരസ്യമായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. കെ മുരളീധരൻ ഉൾപ്പെടെ കോൺഗ്രസിലെ പല നേതാക്കളും നേതൃമാറ്റം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചപോലെയായിരുന്നു മാധ്യമങ്ങൾ തന്നെ ആക്രമിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. താൻ എന്ത് തെറ്റാണ് ഇതിന് ചെയ്തതെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു.

rajmohanunnithan

Recommended Video

cmsvideo
കേരള: മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

തിരഞ്ഞെടുപ്പിലെ പ്രകടത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ നിരാശയില്ല. 2010ലെ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തിരഞ്ഞടുപ്പിലും യുഡിഎഫിന് വിജയം നേടാൻ സാധിച്ചിട്ടില്ലെന്നും. ഇക്കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

അന്യസംസ്ഥാന താമസക്കാർക്ക് പ്രത്യാശയുമായി 'പ്രത്യാശ പദ്ധതി', 29.30 ലക്ഷം രൂപയുടെ അനുമതിഅന്യസംസ്ഥാന താമസക്കാർക്ക് പ്രത്യാശയുമായി 'പ്രത്യാശ പദ്ധതി', 29.30 ലക്ഷം രൂപയുടെ അനുമതി

പിണറായി വിജയന്‍ പയറ്റുന്നത് ആര്‍എസ്എസ് തന്ത്രം; തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ വിജയന്‍?പിണറായി വിജയന്‍ പയറ്റുന്നത് ആര്‍എസ്എസ് തന്ത്രം; തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ വിജയന്‍?

കോവിഡ്‌ മഹാമാരിക്കിടയിലും പുതിയ പ്രതീക്ഷകളുമായി ക്രിസ്‌തുമസ്‌‌; പ്രതീക്ഷയില്‍ വിശ്വാസികള്‍കോവിഡ്‌ മഹാമാരിക്കിടയിലും പുതിയ പ്രതീക്ഷകളുമായി ക്രിസ്‌തുമസ്‌‌; പ്രതീക്ഷയില്‍ വിശ്വാസികള്‍

ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റിശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി

12000ഓളം ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക കെഎസ്ആര്‍ടിസി വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍12000ഓളം ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക കെഎസ്ആര്‍ടിസി വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍

English summary
Rajmohan Unnithan slams Mullappally Ramachandran over his statement on failure of UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X