കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടങ്കാളി സമരത്തിന് പിൻതുണയുമായി രാജ് മോഹൻ ഉണ്ണിത്താൻ പാർലമെന്റിൽ: പദ്ധതിക്കുള്ളത് 85 ഏക്കർ സ്ഥലം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂരിലെ കണ്ടങ്കാളിയിൽ ഏക്കർ കണക്കിന് നെൽപ്പാടം നികത്തി പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിപാര്‍ലിമെന്റില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

മത്സ്യം വാങ്ങാൻ പോവുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ തുടങ്ങിമത്സ്യം വാങ്ങാൻ പോവുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ തുടങ്ങി

പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ള 85 ഏക്കര്‍ സ്ഥലം കണ്ടല്‍കാടുകള്‍, നെല്‍വയലുകള്‍, ജലാശയങ്ങള്‍, നദികള്‍, കായലുകള്‍ എന്നിവ ഉള്‍കൊള്ളുന്ന പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും കൂടാതെ പ്രദേശവാസികളുടെ ഉപജീവനമാര്‍ഗമായ കൃഷിയേയും മത്സ്യബന്ധനത്തേയും പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നിന്ന് കേവലം രണ്ടു കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പെട്രോളിയം സംഭരണ ടെര്‍മിനല്‍.

unnithaan-1

അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയം സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഒരു പ്ലാന്റ് ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന കാര്യമാണെന്നും എം.പി വ്യക്തമാക്കി. ബി.പി.സി.എല്‍ ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്ന സാഹചര്യത്തില്‍, പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റടുക്കാന്‍ കേരള സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു.

കൂടാതെ പെട്രോളധിഷ്ഠിത വാഹനങ്ങള്‍ പത്തു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഒഴിവാക്കി, ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ പകരം കൊണ്ടുവരികയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. പദ്ധതിക്കെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭ പാതയിലുമാണ്. ഇക്കാരണങ്ങളാല്‍ പയ്യന്നൂരിലെ നിര്‍ദിഷ്ട പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

English summary
Rajmohan Unnithan supports Kandankali strike in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X