Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭയ്ക് അധികാരമുണ്ട്: ചെന്നിത്തല

കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തില്‍ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് പൂര്‍ണമായ അധികാരവും അവകാശവുമുണ്ട്. മുമ്പും പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ നിയമം തന്നെ ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. അതിനാല്‍ ഇതുവരെ വിജ്ഞാപനം പോലും ഇറങ്ങിയിട്ടില്ല. ഗവര്‍ണര്‍ ദിവസവും വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഇവിടെ മറ്റൊരു ഗവര്‍ണറുണ്ടായിരുന്നു.

rameshchennithala1

അദ്ദേഹത്തിന് വ്യക്തിപരമായ അഭിപ്രായങ്ങളില്ലാതിരുന്നതുകൊണ്ടാണോ വിവാദങ്ങള്‍ ഉണ്ടാകാതിരുന്നത്? പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. ഗിവ് ആൻഡ് ടെയ് ക്ക് പോളിസിയാണ് ഈക്കാര്യത്തിൽ നല്ലത്. ബഹുമാനം കൊടുത്ത് വേണം ബഹുമാനം നേടണം. ഗവർണർ ആരിഫ് ഖാനെ നേരത്തെ പരിചയമുണ്ട് രാജാവ് ഗാസി മന്ത്രിസഭയിൽ അംഗമായ കാലത്തെ അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്.

പദവിക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തുന്നതിനാലാണ് ആരിഫ് ഖാനെ ഗവർണറെന്ന പരിഗണന നൽകാതെ യു.ഡി.എഫ് വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടിയ ലോക കേരള സദ ധൂർത്താണ്. കോടികൾ ഇതിനായി സർക്കാർ ചെലവഴിക്കുകയാണ്.ഇതുകൊണ്ട് പ്രവാസികൾക്ക് യാതൊരു ഗുണവും ലഭിക്കാൻ പോകുന്നില്ല പ്രവാസി വ്യവസായ സംരഭകരായ ആന്തുരിലെ സാജനും കൊല്ലത്തെ സുഗതനും ജീവനൊടുക്കാൻ കാരണം ഇടതു സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണന കാരണമാണെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+