കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിൽ: രമേശ് ചെന്നിത്തല, പ്രസ്താവന രാഷ്ട്ര രക്ഷാ മാർച്ചിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ കെ.സുധാകരൻ എം പി നടത്തിയ രാഷ്ട്ര രക്ഷാ മാർച്ചിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താനടക്കം മുപ്പതോളം ഹർജികൾ സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. യുഡിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ.ബസന്ത് മുഖേനെ പ്രതിപക്ഷ നേതാവെന്ന നിലയിൽ താനും ഹർജി നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകളുടെ ഹരജിയും പരിഗണനയിലാണ് ഇന്ത്യയുടെ മതേതരത്വം തകർക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കോടതിക്ക് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ചവറ്റുകൊട്ടയിലാണ് അതിന്റെ സ്ഥാനമെന്നും ചെന്നിത്തല പറഞ്ഞു.

പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: പാക് പ്രതിനിധിയെ ഇന്ത്യ പ്രതിഷേധമറിയിച്ചുപാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: പാക് പ്രതിനിധിയെ ഇന്ത്യ പ്രതിഷേധമറിയിച്ചു

രാജ്യമാകെ പ്രക്ഷോഭം നടക്കുമ്പോൾ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യത്തിലും മുഖ്യമന്ത്രിയും സി.പി,എമ്മും കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ് അറുപതു വർഷക്കാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇപ്പോഴും ഭരണത്തിലുണ്ടെങ്കിൽ ഒരിക്കലും ഇന്ത്യയിലെ ജനവിഭാഗങ്ങളെ പരസ്പരം അകറ്റുന്ന ഇത്തരം നിയമങ്ങൾ നടപ്പിലാവുമായിരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംസാരിക്കുന്ന ഗവർണർക്കെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.

chennithala-1

Recommended Video

cmsvideo
Old Age Couple From Maharashtra Reach Kerala To Prove Nationality | Oneindia Malayalam

നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്കെതിരേ കേസെടുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. നാൽപതോളം കേസുകൾ ഇങ്ങനെയെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാവുന്നത്. ഇതു മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു. ചടങ്ങിൽ വി.കെ അബ്ദുൽ ഖാദർ മൗലവി അധ്യക്ഷനായി. എം എൽ എ മാരായ കെ. എം ഷാജി, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പ്രസംഗിച്ചു.

English summary
Ramesh Chennithala against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X