ലഖിംപൂർ ഖേരി: 'മോദിക്കും ബിജെപിക്കുമെതിരെ പിണറായി വാ തുറക്കുന്നില്ല', കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല
കണ്ണൂർ: രാജ്യവ്യാപകമായി ചർച്ചയാകുന്ന ലഖിംപൂർ ഖേരി സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകരുടെ കൂട്ടക്കൊലയെ അപലപിച്ചു. പക്ഷേ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭവത്തിൽ ഒരു വാക്കുപോലും മിണ്ടുവാൻ തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെയോ നരേന്ദ്ര മോദിക്കെതിരെയോ എന്തെങ്കിലും പറയുവാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല. നരേന്ദ്ര മോദിയ്ക്കും, അമിത്ഷായ്ക്കും കേരളത്തിലെ സിപിഎമ്മിന് ഉള്ള കൂട്ടുകെട്ടാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ മുൻ എംഎൽഎയും കർഷക നേതാവുമായ കൃഷ്ണപ്രസാദ് പോലും പോലീസിൻ്റെ മർദ്ദനമേറ്റു. അതിനെതിരെ പോലും പിണറായി വിജയൻ വാ തുറന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.

കണ്ണൂർ ഡിസിസി സംഘടിപ്പിച്ച ധർണ്ണ, കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലക്കെതിരെയും കർഷകരെ സന്ദർശിക്കാനെത്തിയ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ ബിജെപി സർക്കാരിൻ്റെ ഫാസിസ്റ്റ് നടപടിക്കെതിരെയും, ഉത്തർപ്രദേശ് കർഷക കൊലപാതകത്തിൽ പങ്കുള്ള കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി യുടെ ആഹ്വാന പ്രകാരമാണ് ധർണ്ണ സംഘടിപ്പിച്ചത്.
കോർപ്പറേറ്റുകൾക്കും, മൾട്ടിനാഷണൽ കമ്പനികൾക്കും വേണ്ടി കർഷകരുടെ താൽപര്യങ്ങൾ അടിയറവ് വച്ച് മോദി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരങ്ങൾ സർക്കാർ അടിച്ചമർത്താൻ നോക്കുന്നു. മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെ ഒരു ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി ക്ഷണിക്കുന്നില്ല. ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകർക്കിടയിൽ ഒരു കേന്ദ്രമന്ത്രിയുടെ മകനും അനുയായികളും വണ്ടി കയറ്റി കർഷകരെ കൊന്നൊടുക്കി. മനുഷ്യത്വരഹിതമായ നടപടിയാണിത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി യുടെ മകൻ എന്ന അഹങ്കാരവും ധിക്കാരവും ആണ് ഈ കൂട്ടക്കൊല ചെയ്യുവാൻ പ്രേരിപ്പിച്ചത്, രമേശ് ചെന്നിത്തല പറഞ്ഞു.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഇത്ര ക്രൂരമായ കൊലപാതകങ്ങൾ ഉണ്ടായിട്ടും ഇതിനു നേതൃത്വം കൊടുത്ത വ്യക്തിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആഭ്യന്തരസഹമന്ത്രി രാജി വയ്ക്കുന്നില്ല. ശ്രീമതി പ്രിയങ്ക ഗാന്ധിയും ശ്രീ രാഹുൽ ഗാന്ധിയും അവിടെ ചെന്നപ്പോൾ അവരെ സർക്കാർ തടയുകയാണ് ഉണ്ടായത്. അവസാനം ജനകീയ ശക്തിക്ക് മുന്നിൽ യു.പി സർക്കാർ മുട്ടുകുത്തി. അവർ കുടുംബങ്ങളെ സന്ദർശിക്കുവാൻ ലഖിംപൂർ ലേക്ക് പോയി. അതിരാവിലെ മൂന്നുമണിവരെ ശ്രീ രാഹുൽ ഗാന്ധിയും ശ്രീമതി പ്രിയങ്ക ഗാന്ധിയും ഈ വീടുകൾ സന്ദർശിച്ചു കുടുംബങ്ങളെ ആശ്വസിപ്പിച്ചു.
കേന്ദ്രം ഭരിക്കുന്ന സർക്കാരിനും, യു.പി ഭരിക്കുന്ന സർക്കാരിനും ജനങ്ങൾക്ക് നീതി നൽകുവാനുള്ള ബാധ്യത ഉണ്ട്. കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ, ശ്രീ നരേന്ദ്ര മോദി പുറത്താക്കണം. അദ്ദേഹത്തിൻ്റെ മകനെ ഉടനെ യുപി സർക്കാർ അറസ്റ്റ് ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications