Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപക വായ്‌പാ തട്ടിപ്പ്; അയ്യൻകുന്ന് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ

ഇരിട്ടി: അങ്ങാടിക്കടവ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അയ്യൻകുന്ന് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ചു ഒന്നരകോടി രൂപയോളം വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. മുണ്ടയാംപറമ്പ് സ്വദേശി പികെ ലീലയെയാണ് കരിക്കോട്ടക്കരി എസ്എച്ച്‌ഒ കെജെ വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ലീലയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്‌തു. ഇവരെ പിന്നീട് കണ്ണൂർ വനിതാ ജയിലിലേക്ക് അയച്ചു.

രണ്ടുപരാതികളിലാണ് ഇവർക്കെതിരെ നടപടി ഉണ്ടായത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ 50000 രൂപ സഹകരണ സംഘത്തിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളതായി ഒരു വ്യക്‌തി നൽകിയ പരാതിയിലും അംഗങ്ങൾ അറിയാതെ അര ലക്ഷം രൂപ വീതം വായ്‌പ നൽകിയതായി രേഖകളുണ്ടാക്കിയും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തിയും 1.5 കോടി രൂപയോളം തട്ടിയതായി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നൽകിയ പരാതിയിലുമാണ് കരിക്കോട്ടക്കരി പോലീസ് കേസ് എടുത്തിരുന്നത്.

irittycase

ഈ കേസുകളിൽ പികെ ലീല നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി തള്ളുകയും അന്വേഷണ ഉദ്യോഗസ്‌ഥന് മുൻപാകെ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കരിക്കോട്ടക്കരി സ്‌റ്റേഷനിൽ ഇവർ എത്തിയപ്പോഴായിരുന്നു അറസ്‌റ്റ് നടന്നത് . 9 മാസം മുൻപ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഡ്‌മിമിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നൽകിയിരുന്നു. അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നു.

കമ്പിനിരത്ത് പ്രദേശത്തുള്ള നിരവധി പേരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ക്രമക്കേട് നടത്തിയതായാണ് പരാതി ഇത്തരം അക്കൗണ്ട് ഉടമകളുടെ പേരിൽ തന്നെ പരസ്‌പരം വായ്‌പ ജാമ്യവും കാണിച്ചെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പിനെ തുടർന്നു നിരവധി നിക്ഷേപകർക്കും പണം നഷ്‌ടപ്പെട്ടതായും പരാതിയുണ്ട്. തട്ടിപ്പിന് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിച്ചുവെന്ന പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+