കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓടുന്ന ജീപ്പില്‍ കായികതാരത്തെ പീഡിപ്പിക്കാന്‍ശ്രമം

  • By Aswathi
Google Oneindia Malayalam News

കണ്ണൂര്‍: തലസ്ഥാനി നഗരിയില്‍ ഓടുന്ന ബസില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരായാക്കി കൊല്ലുകയും പ്രതികള്‍ക്ക് വധശിക്ഷ വിക്കുകയും ചെയ്തിട്ടൊന്നും കുറ്റൃത്യങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ആരും തയ്യാറല്ലെന്നതിന്റെ തെളിവാണ് ദിനംപ്രതി പീഡനവാര്‍ത്തകള്‍ വര്‍ധിക്കുന്നത്.

യുപിയിലെ പീഡനകഥകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒന്ന് കേരളത്തിലേക്കും നോക്കികയാല്‍ കൊള്ളാം. കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഓടുന്ന ജീപ്പില്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്നലെ (13-06-2014- വെള്ളി) വൈകിട്ട് എഴരയോടെയാണ് സംഭവം.

rapestop

കായികതാരത്തെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വൈകിട്ട് ഹാന്‍ഡ് ബോള്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് ജീപ്പില്‍ മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഓടുന്ന ജീപ്പില്‍ ഡൈവര്‍ സന്ദീപ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് ജീപ്പില്‍ നിന്നും പെണ്‍കുട്ടി പുറത്തേക്കെടുത്തു ചാടിയത് ശ്രദ്ധിച്ച നാട്ടുകാര്‍ ജീപ്പ് തടഞ്ഞിട്ട് കാര്യം തിരക്കി. അപ്പോള്‍ തന്നെ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഗുരുതരപരിക്കുകളേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

English summary
Rape attempt to sports student by running jeep in Kannur, man got arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X