കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകനെ തലക്കടിച്ചുകൊന്ന കേസ്; 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സിപിഎം പ്രവര്‍ത്തകന്‍ കെ. പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പേര്‍ക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കട്ടില്‍ അമ്പലക്കുളങ്ങര കെപി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെയാണ് ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചത്.

<strong>ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...</strong>ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...

രാഷ്ട്രീയ അക്രമക്കേസിലെ പ്രതിയും സിപിഎം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍ (48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്. ഒന്ന് മുതല്‍ ഒമ്പതു വരെ പ്രതികളും ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകരാണ്. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ പവിത്രന്‍, തമ്പാന്‍ കടവിലെ കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുണന്‍, സെന്‍ട്രല്‍ പൊയിലൂരില്‍ കെ പി രഘു ,അരക്കിണറിലെ സനല്‍ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ പി കെ ദിനേശന്‍, മൊകേരിയിലെ കോട്ടക്ക് ശശി കൂത്തുപറമ്പിലെ അനില്‍കുമാര്‍, സെന്‍ട്രല്‍ പൊയിലൂരിലെ സുനി, ബാലുശ്ശേരിയിലെ പി വി അശോകന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Kannur Central Jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്പുപാര കൊണ്ട് തലക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണു തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. ഏറെ രാഷ്ട്രീയ വിവാദമായ കേസില്‍ ഒന്നു മുതല്‍ ഒമ്പതു വരെ പ്രതികള്‍ കുറ്റക്കാര്‍. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്.

സംഭവം നടന്ന് പതിനാല് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ നടപടി ആരംഭിച്ചിരുന്നത്. ജയില്‍ ജീവനക്കാരും ജയില്‍പുള്ളികളും ഉള്‍പ്പെടെയുള്ളവരാണ് കേസിലെ സാക്ഷികള്‍. ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകരുമായ 31 പേരാണ് കേസിലെ പ്രതികള്‍. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ ആമ്പിലാട്ട് ചാലില്‍ വീട്ടില്‍ എ.സി പവിത്രന്‍ (49), തൃശ്ശൂര്‍ വാടാനപ്പള്ളി തമ്പാന്‍കടവിലെ കാഞ്ഞിരത്തിന്‍കാല്‍ ഫല്‍ഗുനന്‍ (49), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരി കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ.പി രഘു (50), അരക്കിണറിലെ ബദ്ര നിവാസില്‍ സനല്‍ പ്രസാദ് (45), കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രന്‍ വീട്ടില്‍ പി.കെ ദിനേശന്‍ (48), മൊകേരി സ്വദേശി കുനിയില്‍ കാളിയത്താന്‍ ശശി എന്ന കൊട്ടക്ക ശശി (49), കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രന്‍ വീട്ടില്‍ അനില്‍കുമാര്‍ (47), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ തരശിയില്‍ സുനി (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിലെ പുത്തന്‍ വീട്ടില്‍ പി.വി അശോകന്‍ (48) എന്നിവരെയാണ് ശിക്ഷിച്ചത്.

നിട്ടൂര്‍ ഇടത്തിലമ്പലത്തിന് സമീപം അഞ്ചു നിവാസില്‍ എം.പി റജുല്‍ (39), കൊളശ്ശേരി കാവുഭാഗം അനൂപ് നിവാസില്‍ പി.കെ അനീഷ് (42), കണ്ണൂര്‍ താവക്കര പനങ്കാവിലെ കുണ്ടത്തില്‍ പൊയില്‍ വീട്ടില്‍ രാകേഷ് (47), തലശ്ശേരി ഇല്ലിക്കുന്നിലെ മാളിക്കണ്ടി വീട്ടില്‍ എം.കെ ശ്രീജേഷ് (43), കൊളശ്ശേരി കാവുംഭാഗം ചെറുമഠത്തില്‍ വീട്ടില്‍ സി.സജു (34), തിരുവങ്ങാട്ടെ മുളംകുന്നത്ത് കാവ് മമ്മാലി വാണിയന്‍കുന്നത്ത് വീട്ടില്‍ എം.വി സുജിത്ത് (34), കാവുംഭാഗം വാവാച്ചിമുക്കിലെ അഞ്ചു നിവാസില്‍ പാനേരി കുളത്തില്‍ പി.കെ പ്രജീഷ് (38), കണ്ണൂര്‍ എളയാവൂരിലെ അമ്പല വളപ്പില്‍ എം.വി സുഭാഷ് (41), കോഴിക്കോട് ബൈപ്പൂര്‍ നടുവട്ടത്തെ മുണ്ടക്കപറമ്പത്ത് വീട്ടില്‍ മനോജ് (41), അരക്കിണര്‍ മാര്‍ക്കറ്റിന് സമീപം മണ്ടേന്‍ വീട്ടില്‍ സുഭാഷ് (41), പാനൂര്‍ ഏലാംങ്കോട്ടെ കണ്ണന്‍കോട് താഴെ കുനിയില്‍ പ്രകാശന്‍ (43), സെന്‍ട്രല്‍ ഏലാംങ്കോട്ടെ മമ്മാത്തി പൊയില്‍ അരവിന്ദാക്ഷന്‍ (55), ഏലാംങ്കോട്ടെ തട്ടില്‍ രൂപേഷ് (42), പാനൂര്‍ പെരിങ്ങളത്തെ മൊയിലോത്ത് ശശി എന്ന കല്ലന്‍ ശശി (53), പാനൂര്‍ അണിയാരത്തെ ഇളയിടത്ത് കുനിയില്‍ ബിജു എന്ന കൊല്ലന്‍ ബിജു (43), പാനൂരിലെ കൗയിലോത്ത് പറമ്പത്ത് മനോജ് (54), പാനൂര്‍ ഏലാംങ്കോട്ടെ മലയന്റവിടെ സുരേന്ദ്രന്‍ (54), പാനൂര്‍ ഏലാംങ്കോട് കാട്ടീന്റവിടെ ജനീഷ് എന്ന കാട്ടി ജനീഷ് (45), സെന്‍ട്രല്‍ പൊയില്‍ കച്ചേരിയിലെ തരശിയില്‍ രാജീവന്‍ (45), സെന്‍ട്രല്‍ പൊയില്‍ കച്ചേരി ആമ്പിലാട്ട് ചാലില്‍ മനു എന്ന മനോഹരന്‍ (45), സെട്രല്‍ പൊയിലൂര്‍ കച്ചേരി ആമ്പിലാട്ട് ചാലില്‍ അനീഷ് (40), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരി കുനിയില്‍ ശൈലേന്ദ്രന്‍ (35), എന്നിവരെ വെറുതെ വിട്ടു.

അക്രമത്തിനിടെ സി.പി.എം പ്രവര്‍ത്തകരായ വളയം സ്വദേശി രാജു, പാലക്കാട് സ്വദേശി രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ജയില്‍ വളപ്പിലെ വിറക് കൊള്ളിയും മറ്റുമുപയോഗിച്ചാണ് പ്രതികള്‍ അക്രമം നടത്തിയിരുന്നത്. വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് രവീന്ദ്രന്റെ തല പിളര്‍ന്നാണ് മരണം സംഭവിച്ചിരുന്നത്. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണ് പ്രൊസിക്യൂഷന്‍ ഭാഗത്തുണ്ടായിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ. എം.കെ ദിനേശന്‍, അഡ്വ. എന്‍.ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, അഡ്വ. ഭാസ്‌ക്കരന്‍ നായര്‍, അഡ്വ. ടി.സുനില്‍കുമാര്‍, അഡ്വ. പി.പ്രേമരാജന്‍ എന്നിവരാണ് ഹാജരായത്.

English summary
Raveendran's murder; Nine RSS activists get life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X