കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിക്കൂർ ആര്‍ഡിഎ നിക്ഷേപ തട്ടിപ്പ്:ആത്മഹത്യക്ക് ശ്രമിച്ച ഏജന്റ് ഗുരുതരാവസ്ഥയില്‍

  • By Desk
Google Oneindia Malayalam News

ഇരിക്കൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപനത്തിന്റെ ഒരു ഏജന്റ് നിക്ഷേപകരില്‍ നിന്ന് അഞ്ച് വര്‍ഷ നിക്ഷേപത്തിനായി ശേഖരിച്ചു തുകയയ്ക്കും തട്ടിപ്പ് തടത്തിയ സംഭവം പരസ്യമായതോടെ നിക്ഷേപകര്‍ പരാതികളുമായി പോസ്റ്റാഫിസിലും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസിലും കൂട്ടമായി എത്തിക്കൊണ്ടിരിക്കയാണ്.

പറവൂരിലെ നിപ്പാ ബാധ: പ്രദേശത്തുനിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിക്കും, വിദഗ്ധ സംഘം കൊച്ചിയിൽ!!പറവൂരിലെ നിപ്പാ ബാധ: പ്രദേശത്തുനിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിക്കും, വിദഗ്ധ സംഘം കൊച്ചിയിൽ!!

കഴിഞ്ഞ ദിവസം സാമ്പത്തിക തട്ടിപ്പ് നടത്തിയ കെ പി നാരായണിയുടെ വീട്ടിലെത്തിയ ജോയിന്റ് ബിഡിഒ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തുടങ്ങിയവര്‍ ഇവരുടെ കസ്റ്റഡിയിലുള്ള 260 ഓളം പാസ് ബുക്കുകള്‍ തിരിച്ചു വാങ്ങിയ ശേഷം ബ്ലോക്ക് ഓഫീസില്‍ വെച്ച് തുകയുടെ ശരിയായ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. തട്ടിപ്പു പുറത്തായതിനെതിരെ തുടര്‍ന്ന് ഏജന്റ് നാരായണി കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിക്കുകയും ഇവരെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

fraud-22-1474504489-

എന്നാല്‍ തട്ടിപ്പു വാര്‍ത്ത പുറത്തായിട്ട് ദിവസങ്ങള്‍ക്കു ശേഷവും നിക്ഷേപകര്‍ പരാതികളും ഇവരുടെ പക്കലുള്ള ഡ്രിപ്പുകളുടെ ഫോട്ടോ കോപ്പികളുമായി ബി.ഡി.ഒയേ സമീപിച്ചു കൊïിരിക്കയാണ്. പരാതിക്കാരുടെ പ്രവാഹമാണ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും പരിസരവും നിക്ഷേപകരാരും നാളിതുവരെ ആര്‍.ഡി.എ പാസ്ബുക്ക് കïിട്ടുമില്ല. ഏജന്റ് കൊടുത്തിട്ടുമില്ലെന്നാണ് എല്ലാവരും പറയുന്നത്. ആര്‍.ഡി.എ അക്കൗïിലടച്ച തുക തിരിച്ചെടുത്ത് എസ്.ബി അക്കൗïിലടച്ച കേസുകളും കുറവല്ല. രïില്‍ നിന്നും നിക്ഷേപകര്‍ക്ക് കിട്ടുന്നത് ഒരേ പലിശയല്ല ഏജന്റുമായ വിഷയത്തില്‍ ശരിയായ രൂപം കിട്ടാന്‍ ഒരാഴ്ച വേïി വരുമെന്നും അതിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നും ബ്ലോക്ക് ഓഫിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂരിഭാഗം നിക്ഷേപകരും പരാതി നല്‍കാന്‍ എത്തിയിട്ടില്ല. വലിയ തുക കിട്ടാനുള്ളവര്‍ പോലും പുറത്തു പറയാന്‍ മടിക്കുകയാണ്.

ഏതായാലും പരാതിക്കാരുടെ പ്രവാഹത്താല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം തടസപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരിക്കൂര്‍ ബ്ലോക്കില്‍ 48ആര്‍.ഡി.എ ഏജന്റുമാരാണുള്ളത്. എല്ലാവരും നന്നായി നിക്ഷേപം സ്വീകരിക്കുന്നവരും കൃത്യമായി പോസ്റ്റാഫിസിലെത്തിച്ച് നിക്ഷേപകരെ ഓണ്‍ലൈന്‍ വഴിയും അല്ലാതെയും കൃത്യമായി അറിയിക്കുന്നവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
RDA fruad: agent in critical after commit suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X