ചെറുകിട സംരഭകര്‍ക്ക് പ്രചോദനമായി നടത്തുന്ന യാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കും
കണ്ണൂര്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റെ്‌സ് ഓഫി ഇന്ത്യ ഗവ. ഓഫ് ഇന്ത്യയുടെ മൈക്രോ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍ പ്രൈസസ് മന്ത്രാലയത്തിന്റെ സഹകരണത്തോടുകൂടി ചെറുകിട വ്യവസായ സംരഭങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനായി ഐ.സി. എ. ഐ എം. എസ്. എം. ഇ. യാത്ര നടത്തുന്നു. ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് യാത്ര കണ്ണൂരില്‍ എത്തിച്ചേരും.ആഗസ്!റ്റ് 18ന് പ്രയാണമാരംഭിച്ച യാത്രനവംബര്‍ 18-നാണ് സമാപിക്കുക.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കണ്ണൂര്‍ ബ്രാഞ്ച്, ഗവ. ഓഫ് കേരള ഇന്‍ഡസ്ട്രീസ് സെന്റര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് , കേരളാ സ്‌റ്റേറ്റ് സ്മാള്‍ ഇലന്‍ഡസ്ട്രീസ് സെന്റര്‍ , നോര്‍ത്ത്് മലബാര്‍ ഓഫ് ചേംബര്‍ കൊമെഴ്‌സ്, കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എന്നിവ സംയുക്തമായി യാത്രയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഐ.സി. എ. ഐ കണ്ണൂര്‍ ബ്രാഞ്ച് ചെയര്‍മാന്‍ സി. എ ശിവപ്രസാദ്,അധ്യക്ഷനാകും. തുടര്‍ന്ന് ചെറുകിടവ്യവസായ സംരഭങ്ങളെ വിദഗ്ദ്ധര്‍ പരിപാടിയില്‍ പരിചയപ്പെടുത്തും. ഇതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായിവിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌കും ഒരുക്കും. വാര്‍ത്താിസമ്മേളനത്തില്‍ ഐ.സി. എ. ഐ കണ്ണൂര്‍ ബ്രാഞ്ച് ചെയര്‍മാന്‍ സി. എ ശിവപ്രസാദ്, ഇ. ആര്‍ നിഥിന്‍, ഹനീഷ് വാണിമേല്‍, പ്രശാന്ത് ഡി. പൈ, സുജനപാല്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications